Chapter Title : സൈബർ തെക്കിനിയിലെ നാഗവല്ലി [Rony]
ഞാൻ.” “താങ്ക്സ്.” “ചിയറപ്പ് മാൻ. ഇങ്ങനെ ഇരിക്കല്ലേ. ഇന്നലെ രാത്രി എന്ത് രസമായിരുന്നു? അതുപോലെ വല്ലതും പറ.” “ഓക്കെ. ഇയാളുടെ പേരെന്താ?” ചോദിച്ചത് അബദ്ധമായോ എന്നെനിക്ക് തോന്നി. കുറച്ച് നേരമായിട്ടും റിപ്ലൈ കാണാഞ്ഞപ്പോ സംശയം ദൃഢമായി. ഇനി നെറ്റ് ഡിസ്കണക്റ്റായതോ മറ്റോ ആണോ? ഞാൻ പേജ് റീഫ്രെഷ് ചെയ്തു. പുതിയൊരു നോട്ടിഫിക്കേഷനുണ്ട്. “നാഗു എന്ന് വിളിച്ചാൽ മതി.” ചോദ്യം ഇഷ്ടമായില്ലെന്ന് എനിക്ക് മനസ്സിലായി. എനിക്ക് വീണ്ടും കുറ്റബോധം തോന്നി. “അയ്യോ മാഷേ. വിഷമിക്കണ്ട. എനിക്കെന്തോ പെട്ടെന്ന് പേര് പറയാൻ ഒരു ചളിപ്പ്. ഞാനിത്തിരി പേടിയുള്ള കൂട്ടത്തിലാണെന്ന് വേണേൽ കരുതിക്കോ.” “സാരമില്ല.” “എന്താ, പിന്നേം വിഷമമാണോ? വേണേൽ ചടങ്ങിലേക്ക് കടക്കാം കേട്ടോ. എനിക്ക് വിരോധമില്ല.” എനിക്ക് കത്തിയില്ല. ഞാൻ ചോദിച്ചു: “ചടങ്ങോ?” “ഇവിടെ എന്തിനാ എല്ലാവരും വരുന്നേ? ആ ചടങ്ങ് തന്നെ. സെക്സ് ചാറ്റ്.” ഒരു മലയാളിപ്പെണ്ണുമായി സെക്സ് ചാറ്റ് ചെയ്യണമെന്ന് കുറേക്കാലമായി എന്റെ ആഗ്രഹമായിരുന്നു. ഇപ്പോ ദേ ഒരുത്തി ഇങ്ങോട്ട് ചോദിക്കുന്നു. പക്ഷെ, എല്ലാവരെയും പോലെ അവളെ കാണാനോ കമ്പി പറയാനോ എനിക്ക് തോന്നിയില്ല. അത്രയും സമയം അവളോട് രസമായി സംസാരിക്കാമല്ലോ എന്നായിരുന്നു എന്റെ മനസ്സിൽ. സെക്സ് ചാറ്റിന് വേറെയും പെണ്ണുങ്ങളെ ഇവിടെത്തന്നെ കിട്ടും. “അയ്യോ, വേണ്ട.” ഞാൻ റിപ്ലേ ചെയ്തു. “അതെന്താ, ഞാൻ കൊള്ളത്തില്ലേ?” “അതല്ല. നാഗുവിനോട് വെറുതെ സംസാരിക്കാനാണ് രസം. സത്യം പറയാമല്ലോ. കൊറോണ വന്നേപ്പിന്നെ ആകെ ഒരു ഒറ്റപ്പെടലായിരുന്നു. വീട്ടുകാരോട് പോലും ഉള്ള് തുറന്ന് സംസാരിക്കാൻ മടിയായിരുന്നു. എത്രകാലം കൂടിയാണ് ഞാനിങ്ങനെ മതിമറന്ന് ഒരാളോട് ചാറ്റ് ചെയ്യുന്നതെന്നോ. അതും ആരാ എന്താ എന്നുപോലും
💬 Comments
View all comments