0%

Chapter Title : സൈബർ തെക്കിനിയിലെ നാഗവല്ലി [Rony]

Author : Kambikathakal Read All Parts 577

അറിയാത്ത ഒരാളോട്.” “ഇങ്ങനൊരുത്തനെ ഞാനും ഇവിടെ ആദ്യമായിട്ടാ കാണുന്നെ. ഞാനിവിടെ വരാൻ തുടങ്ങിയിട്ട് മാസങ്ങളായി. പല പേരുകളിൽ, പല സമയത്ത്. ഇൻബോക്സിൽ വരുന്നവന്മാരൊക്കെ ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് ഡിക് പിക് അയക്കും. സംഭവം നമുക്ക് താൽപര്യമുള്ള വിഷയമൊക്കെത്തന്നെ. പക്ഷെ, ഇയാള് പറഞ്ഞതുപോലെ നമുക്ക് ഇങ്ങനെ സന്തോഷത്തോടെ സംസാരിക്കാനും ആരെങ്കിലും വേണ്ടേ.” അവളുടെ സംസാരം കേട്ട് എനിക്ക് ചിരി വന്നു. ആവേശം വീണ്ടെടുത്ത ഞാൻ അവളോട് പൂർവാധികം വീര്യത്തോടെ ചാറ്റ് ചെയ്യാൻ തുടങ്ങി. ഉരുളക്കുപ്പേരി പോലെ അതേ ആവേശത്തിൽ നാഗുവും എനിക്ക് മെസേജ് അയച്ചുതുടങ്ങി.  

ഭാഗം 3

2021 ജൂൺ  ചാറ്റ്റൂമിലെ നാഗവല്ലിയെ പരിചയപ്പെട്ടിട്ട് ഇന്നേക്ക് രണ്ട് മാസം കഴിഞ്ഞിരിക്കുന്നു. ദീർഘകാലത്തെ പരിചയമുള്ളവരെപ്പോലെ എന്നും, രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഞങ്ങൾ മതിമറന്ന് ചാറ്റ് ചെയ്തു. ഇതെവിടെ അവസാനിക്കുമെന്നോ പ്രത്യാഘാതങ്ങൾ എന്താവുമെന്നോ ചിന്തിക്കാൻ പോലും മെനക്കെടാതെ, അല്ലെങ്കിൽ ശ്രമിക്കാതെ, ഭ്രാന്തമായ ആവേശത്തോടെ ഞങ്ങൾ സംസാരിച്ചു. ഞാനെന്റെ പൊളിഞ്ഞ് പാളീസായ പ്രേമത്തിന്റെ കഥകളും ഓൺലൈൻ ക്ലാസിലെ വിശേഷങ്ങളും വിശദമായിത്തന്നെ അവളോട് പറഞ്ഞു. സന്തോഷത്തിന്റെ ഉന്നതിയിൽ അവൾ പലപ്പോഴായി അവളുടെ പല വിവരങ്ങളും എന്നോടും പങ്കുവെച്ചു. മലയാളി ആണെങ്കിലും കുറച്ച് നാളായി അവൾ ചെന്നൈയിലാണ്. അവിടെ ഏതോ ഐ. ടി കമ്പനിയിലാണ് ജോലി. അച്ഛനും അമ്മയുമൊക്കെ നാട്ടിൽ തന്നെ. ഒരു ചേട്ടനുണ്ട്. രണ്ട് വർഷം മുമ്പാണ് ആകെയുണ്ടായിരുന്ന പ്രണയം തകർന്നത്. ഡേറ്റിംഗ് ശ്രമങ്ങളൊക്കെ പാളിപ്പോയി. എന്നെപ്പോലെ കോവിഡ് കാലത്ത് ഗതികെട്ട്, കിട്ടുന്നത് കൊണ്ട് തൃപ്തിപ്പെടാമെന്ന് കരുതി ചാറ്റ്റൂമിൽ കയറിയതാണ് അവളും. അതിനിടയിൽ നാഗവല്ലിയല്ലാതെ ചാറ്റ്റൂമിലെ സ്ഥിരം സാന്നിധ്യങ്ങളായ പലരെയും ഞാനും അവളും ഒരുമിച്ച്

💬 Comments

View all comments