0%

Chapter Title : സൈബർ തെക്കിനിയിലെ നാഗവല്ലി [Rony]

Author : Kambikathakal Read All Parts 556

5 മാസം പോലുമായിട്ടില്ല. അപ്പോഴേക്കും അവൾക്ക് പുതിയൊരു റിലേഷൻ. അതും ഞാനെന്റെ ഏറ്റവുമടുത്ത കൂട്ടുകാരിലൊരാളായി കണ്ടവനുമായി. കുറച്ച് നാളുകളായി അവരൊരുമിച്ചുള്ള സ്റ്റാറ്റസ്സുകൾ കണ്ടപ്പോൾ പോലും എനിക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. അവൻ അവളുടെയും അടുത്ത സുഹൃത്തായിരുന്നു. എന്നാൽ രാവിലെ അനിലപ്പന്റെ മെസേജ് കണ്ട ഞാൻ ഞെട്ടിപ്പോയി. ഉടനെ അവനെ വിളിച്ചു. കൊച്ചുമൈരൻ രാവിലെത്തന്നെ മനുഷ്യനെ ഊക്കുവാണോ എന്നറിയണല്ലോ. “സത്യമാണോന്നറിയാൻ വിളിച്ചതായിരിക്കും?” ഫോണെടുത്ത അവൻ ചോദിച്ചു. “അതെ.” “ഒള്ളതാ. ഞാനിന്നലെയാ അറിഞ്ഞേ. പിന്നെ പാതിരാത്രി നിന്നെ വിളിച്ച് ഇത് പറഞ്ഞിട്ട് വെറുതേ അപ്പന് വിളി കേക്കണ്ടല്ലോ എന്നുകരുതിയാ മെസേജ് അയച്ചേ.” “നിന്നോടാര് പറഞ്ഞു?” “അവള് തന്നെ. ഇന്നലെ ജിതിനെയും അവളെയും ടൗണിൽ വെച്ച് കണ്ടിരുന്നു.” “മ….യി…ര്” ഞാൻ പല്ല് കടിച്ച് ആരോടെന്നില്ലാതെ പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ഡിഗ്രിക്ക് പഠിക്കുമ്പോ തൊട്ടുള്ള ബന്ധമായിരുന്നു ഞാനും പ്രിയങ്കയും തമ്മിൽ. സത്യം പറഞ്ഞാൽ ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടത് തന്നെ ജിതിൻ വഴിയാണ്. അവനും അവളും ഒരുമിച്ചായിരുന്നു പ്ലസ് ടൂ പഠിച്ചത്. ഡിഗ്രിക്ക് ഞങ്ങളൊക്കെ ഒരു കോളേജിൽ. 4 വർഷം നീണ്ട ആ പ്രണയബന്ധത്തിനിടയിൽ ഞങ്ങളൊരുമിച്ച് ചെയ്യാത്തതായി ഒന്നുമില്ല. പലപ്പോഴും കാണാനുള്ള സൗകര്യം ഒരുക്കിത്തന്നത് പോലും ആ ജിതിൻ എന്ന് പറയുന്ന വർഗവഞ്ചകനാണ്. നല്ല രക്തത്തിളപ്പുള്ള പ്രായം. പുറത്ത് റൂമെടുത്തും വീട്ടിൽ അച്ഛനും അമ്മയുമില്ലാത്തപ്പോഴുമെല്ലാം ഞങ്ങൾ പരസ്പരം കണ്ടു. കട്ട റൊമാന്റിക്കായി പോയിരുന്ന അക്കാലത്ത് ഒരു ദിവസം വീട്ടിൽ ആരുമില്ലാതിരുന്ന ഒരു രാത്രി മതില് ചാടി അവളുടെ വീട്ടിൽ കേറിയത് പെട്ടെന്ന് എനിക്കോർമ്മ വന്നു. ഞങ്ങളുടെ കോഡ് പ്രകാരം ഞാൻ വാതിലിൽ മുട്ടി. “ടക്…

💬 Comments

View all comments