Chapter Title : സൈബർ തെക്കിനിയിലെ നാഗവല്ലി [Rony]
വേഗം ഗ്രൂപ്പ് ഓപ്പൺ ചെയ്ത് തുടക്കത്തിലേക്ക് പോയി. ഒരു പി.ഡി.എഫ് ആണ് എല്ലാത്തിന്റെയും തുടക്കം. ആകാംക്ഷയോടെ ഞാനത് ഓപ്പൺ ചെയ്തു. ആദ്യത്തെ വരികൾ വായിച്ച എന്റെ കണ്ണുകൾ തിളങ്ങി. അടുത്ത മാസം 15-ന് കോളേജ് തുറക്കാൻ പോവുന്നു. ഘട്ടം ഘട്ടമായി വിദ്യാർത്ഥികളെ കോളേജിലേക്ക് വിളിച്ചിരിക്കുന്നു. എന്റെ ഡിപ്പാർട്ട്മെന്റിലെ ആദ്യ ബാച്ചിൽ ഞാനുമുണ്ട്. ഈ മാസം 28-നും 30-നും ഇടക്ക് ഹോസ്റ്റലിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് ഓർഡർ. യെസ്! രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപിച്ചതും മിൽക്ക്!!! (തുടരും)
💬 Comments
View all comments