Chapter Title : ❤️സഖി 11❤️ [സാത്താൻ?]
പിടിക്കത്തത് കൊണ്ടാവണം അവരിൽ നിന്നും മറ്റൊരാൾ എഴുന്നേറ്റ് നിന്നുകൊണ്ട് വീണ്ടും അവനുനേരെ തന്നെ പറഞ്ഞുതുടങ്ങി.
" അതെ ഉള്ള കാര്യം പറഞ്ഞു എന്നും പറഞ്ഞു ഇങ്ങനെയുള്ള ഭീഷണി ഒന്നും വേണമെന്നില്ല. ഞങ്ങൾ ഇവിടുത്തെ യൂണിയൻ ലീഡേഴ്‌സ് ആണ് ഞങ്ങളെ പറഞ്ഞു വിട്ടിട്ട് ഈ കമ്പനിക്ക് കീഴിലുള്ള ഒരു സ്ഥാപനം പോലും പ്രവർത്തിക്കും എന്ന് താൻ വിചാരിക്കണ്ട. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും ഒരു അദ്ധ്യാപകരോ പ്യുണ് പോലും വരത്തില്ല. അല്ല താൻ ആണ് md എങ്കിലും വരില്ല "
എന്തോ വലിയ കാര്യം പോലെ ഭീഷണിയുടെ ശബ്ദത്തിൽ പറഞ്ഞ അയാളെ നോക്കി തികഞ്ഞ പുച്ഛത്തോടെ ചിരിക്കുന്ന വിഷ്ണുവിനെ കണ്ട് അവരിൽ ദേഷ്യം വരുന്നുണ്ട് എന്നവന് മനസ്സിലായി എങ്കിലും. അവൻ എല്ലാവരോടുമായി വീണ്ടും സംസാരിച്ചു തുടങ്ങി.
"അപ്പോൾ നമ്മൾ പറഞ്ഞുവന്നത് ആ യൂണിയൻ... ഇവിടെ ഒരു യൂണിയനും ഇല്ലാതെ ഓരോ തൊഴിലാളിക്കും അല്ല ഈ സ്ഥാപനത്തിലെ ഓരോ അവകാശികളുടെയും എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ ഞാൻ തയ്യാറാണ്. യൂണിയനും പാർട്ടിയും ഒന്നും ഒരു വിഷയമല്ല ഇതൊന്നും ഇല്ല എങ്കിലും ഇവിടെ ജോലി ചെയ്യാൻ തയ്യാറാണ് എന്നുള്ളവർ ഒന്ന് കൈ പൊക്കി സഹായിക്കുക ആണേൽ നമുക്ക് ഒരു തീരുമാനം എടുക്കാമായിരുന്നു."
വിഷ്ണു പറഞ്ഞതൊക്കെ കേട്ട് ആരും കയ്യുയർത്തി അവനെ സപ്പോർട്ട് ചെയ്യില്ല എന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട് തന്നെ ആ അഞ്ചുപേർ തങ്ങൾ ജോണിന്റെ കയ്യിൽ നിന്നും വാങ്ങിയ പൈസക്കുള്ള പണി എടുത്തു എന്നുറച്ചു വിശ്വസിച്ചുകൊണ്ട് അവിടെ ഇരുന്നു.
പക്ഷെ അവർ പ്രതീക്ഷിച്ചതിനു വിപരീതമായി അവിടെ ഉണ്ടായിരുന്ന അവരിൽ ആ ആറു പേര് ഒഴികെ
💬 Comments
View all comments