0%

Chapter Title : ❤️സഖി 11❤️ [സാത്താൻ?]

Author : Kambikathakal Read All Parts 386

ബാക്കിയുള്ള എല്ലാവരും ഓരോരുത്തരായി കയ്യുയർത്തുന്നത് കണ്ട് അവർ ഓരോരുത്തരുടെയും കണ്ണുകൾ പുറത്തേക്ക് തള്ളി വരുന്നത് പോലെ തോന്നി. തങ്ങൾ കരുതിയത് പോലെ ഒന്നും നടക്കാത്തത്തിലും ഇനി അവിടെ ഇരുന്നതുകൊണ്ട് പ്രയോജനമൊന്നും ഇല്ലന്നുറപ്പായതുകൊണ്ടും അവർ അവിടെനിന്നും എഴുന്നേറ്റ് പുറത്തേക്ക് പോയി.

അവർ പോവുന്നത് നോക്കി ഒരു ചിരിയോടു കൂടെ നോക്കി നിന്ന വിഷ്ണു തന്നെ വിശ്വസിച്ച ബാക്കിയുള്ള ഓരോരുത്തരോടുമായി പറഞ്ഞു.

" എന്നെ വിശ്വസിച്ചു കൂടെ നിൽക്കാൻ തീരുമാനിച്ച ഓരോരുത്തർക്കും നന്ദി 🙏. എന്റെ അച്ഛൻ ഉണ്ടാക്കിയതൊന്നും നഷ്ടപ്പെടുത്താൻ എനിക്ക് തീരെ താല്പര്യമില്ലാത്തത് കൊണ്ടാണ് ഞാൻ ഇന്ന് ഈ പദവി ഏറ്റെടുക്കാൻ തന്നെ വന്നത്.ഇനി മുന്നോട്ടുള്ള ഓരോ ചുവടു വെപ്പിലും ഒരു കുടുംബം പോലെ തന്നെ അല്ല ഒരു കുടുംബമായി തന്നെ മുന്നോട്ട് പോവാം എന്ന് കരുതുന്നു. "

അവന്റെ ഓരോ വാക്കുകളും ഇരുകയ്യോടെയും സ്വീകരിച്ചതുപ്പോലെ എല്ലാവരും കയ്യടിച്ചു. ബാക്കിയുള്ള എല്ലാ കാര്യങ്ങളും കുറുപ്പ് സാറിനെ എൽപ്പിച്ചുകൊണ്ട് തന്നെ വിഷ്ണുവും ഐശ്വര്യയും പോവാൻ ഇറങ്ങി.

അപ്പോഴും പേടിച്ചു വിറച്ചു വന്ന വിഷ്ണു എങ്ങനാ ഇത്രയും നിസ്സാരമായി എല്ലാം ഒതുക്കി എന്നോർത്തുകൊണ്ട് അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു ഐഷു. അതിനോടൊപ്പം തന്നെ താൻ അവനോട് പറഞ്ഞതിനുള്ള മറുപടി എന്തായിരിക്കും എന്നറിയാനുള്ള ആകാംഷയും അവളിൽ വ്യക്തമായിരുന്നു.

ഇരുവരും വീട്ടിലേക്കുള്ള യാത്രയിലും പരസ്പരം ഒന്നും തന്നെ സംസാരിച്ചിരുന്നില്ല. ഇടക്കിടക്ക് ഐഷു അവനെ നോക്കുന്നുണ്ടായിരുന്നെങ്കിലും അതൊന്നും താൻ കാണുന്നില്ല എന്ന് നടിച്ചുകൊണ്ട് അവൻ വണ്ടി ഓടിച്ചുകൊണ്ടിരുന്നു. അതിനിടക്ക് അവളെറിയാതെ അവളെ നോക്കുന്ന അവനെ അവലോട്ട് ശ്രദ്ധിച്ചുമില്ല അവന്റെ കണ്ണുകളിലുള്ള പ്രണയവും.

തുടരും ❤️

(ഒരുപാട്

💬 Comments

View all comments