Chapter Title : ❤️സഖി 11❤️ [സാത്താൻ?]
ആ മേശപ്പുറത്തേക്ക് കയറ്റിവെച്ചുകൊണ്ട് അയാൾ അവനോടായി സംസാരിച്ചു തുടങ്ങി.
"എന്താ ജിബിൻ സുഖമല്ലേ?"
"ഓ എന്ത് സുഖം സാറേ കഷ്ടപ്പെട്ട് നേടിയതൊക്കെ കൈവിട്ടുപോയില്ലേ ഇനി എന്ത് സുഖമെന്ന് പറയാൻ ആണ് 🤧"
അവൻ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാവാത്തത് കൊണ്ടാവാം അയാൾ ഒരു സംശയ ഭാവത്തോട് കൂടെ തന്നെ വീണ്ടും അവനോടായി ചോദിച്ചു
"നീ എന്താടാ ചെക്കാ പറയുന്നേ 😂 എന്ത് പോയി എന്ന്? മാധവൻ ഒപ്പിട്ട power of attorney ഇപ്പോഴും നമ്മുടെ കയ്യിൽ തന്നെയല്ലേ ഉള്ളത് പിന്നെ ഈ ജയിൽ വാസം അതൊക്കെ ഒരു പേരിനുള്ളതല്ലേ പുറത്തിറങ്ങാൻ ഉള്ളതൊക്കെ ജോൺ സാർ ചെയ്തിട്ടുണ്ട്. പുറത്തിറങ്ങിയാൽ ഉടനെ നമ്മൾ അതുപയോഗിച്ചുകൊണ്ട് എല്ലാം അങ്ങ് വിൽക്കും പിന്നെ എന്ത് കൈവിട്ട് പോവാൻ 😂"
ജയിലിൽ എല്ലാ സുഖ സൗകര്യങ്ങളും ഉണ്ടെങ്കിലും പുറത്തു നടക്കുന്ന കാര്യങ്ങൾ ഒന്നും അറിയാത്ത ജയദേവൻ ജിബിനോടായി പറഞ്ഞു.
"അഹ് ബെസ്റ്റ് അപ്പോൾ സാർ ഒന്നും അറിഞ്ഞില്ലേ ഇനി എന്ത് മൈര് കയ്യിൽ ഉണ്ടായിട്ടും കാര്യമില്ല മാധവന്റെ ഒപ്പ് കൊണ്ട് ഒരു മൈരും ചെയ്യാൻ പറ്റില്ല "
അവന്റെ സംസാരത്തിൽ നിന്നും തങ്ങൾ ഇതുവരെ പ്ലാൻ ചെയ്തതിനൊക്കെ വിപരീതമായി എന്തൊക്കെയോ സംഭവിച്ചു ഇതിനകം തന്നെ സംഭവിച്ചു കഴിഞ്ഞു എന്ന് മനസ്സിലായത് കൊണ്ടാവാം അല്പം ഉയർന്ന ശബ്ദത്തിൽ തന്നെ അയാൾ അവനോട് അടുത്ത ചോദ്യവും ഉന്നയിച്ചത്.
"ജിബി എന്ത് മൈരാടാ നീ പറയുന്നേ ഒന്ന് തെളിച്ചു പറയുന്നുണ്ടോ? 😡"
അയാൾക്ക് ഇനിയും ഒന്നും മനസ്സിലായില്ല എന്ന് മനസ്സിലാക്കിയ ജിബിൻ കുറച്ചുകൂടെ വ്യക്‌തതെയോട് കൂടെ തന്നെ താൻ പറയാൻ വന്ന കാര്യം അയാളോട് പറഞ്ഞു.
" ഇതുവരെ ഞാൻ പറഞ്ഞതൊന്നും സാറിനു മനസ്സിലായില്ല അല്ലെ എന്നാ കേട്ടോ നമ്മൾ മാധവന്റെ ജീവനെടുത്തു ആ പേപ്പർസ് ഒക്കെ സൈൻ ചെയ്യിച്ചില്ലേ അതിന് ഒരു ദിവസം മുന്നേ തന്നെ അയാളുടെ സ്വത്തുക്കൾ എല്ലാം ആ അനാഥ ചെക്കന്റെയും ഐശ്വര്യയുടെയും പേരിൽ പ്രമാണം ചെയ്തിരുന്നു എന്ന്. ഇന്ന് മുതൽ അവർ രണ്ടും എല്ലാ സ്ഥാപനങ്ങളുടെയും പൂർണ അധികാരം ഏറ്റെടുക്കുകയാണ്. നമ്മൾ ഇത്രയും കഷ്ടപ്പെട്ടതും സാർ ഇപ്പോൾ ദേ ഇതിനകത്ത് കിടക്കുന്നത് പോലും വെറുതെ ആയി എന്ന് "
ജിബിന്റെ വാക്കുകൾ അസ്ത്രം കണക്കെ അയാളുടെ കാതുകളിൽ ആഴ്ന്നിറങ്ങുന്നതിനോടൊപ്പം തന്നെ അത് അയാളെ സംബന്ധിച്ചിടത്തോളം വിശ്വസിക്കാൻ പോലും കഴിയാത്തതായിരുന്നു എന്ന് മുഖഭാവത്തിലൂടെ തന്നെ ജിബിനു മനസ്സിലാവുന്നുണ്ടായിരുന്നു. അവൻ
💬 Comments
View all comments