0%

Chapter Title : ❤️സഖി 11❤️ [സാത്താൻ?]

Author : Kambikathakal Read All Parts 144

പറഞ്ഞ കാര്യങ്ങളൊക്കെ എങ്ങനെ നടന്നു എന്ന് പോലും അയാൾക്ക് മനസ്സിലാകുന്നത് പോലും ഉണ്ടായിരുന്നില്ല.

" ജിബി എങ്ങനെ.. എങ്ങനെ ഇത് സംഭവിച്ചത്? അവരുടെ ഓരോ നീക്കങ്ങളും ശ്രദ്ധയോടെ തന്നെ നിരീക്ഷിച്ചിട്ടുണ്ട് എന്നല്ലേ ജൂലി അന്നും നമ്മളോട് പറഞ്ഞത്? "

കേട്ടതൊന്നും ഉൾക്കൊള്ളാൻ കഴിയാത്ത കാര്യങ്ങൾ ആയതിനാലാവം അയാൾ വീണ്ടും അവനോട് അങ്ങനെ ചോദിച്ചത്.

"അതൊക്കെ ശെരിയാണ് സാർ പക്ഷെ നമുക്ക് എവിടെയോ പിഴച്ചിട്ടുണ്ട്. തിരുത്താൻ കഴിയാത്ത വിധം തന്നെ "

അയാൾക്കുള്ള അവന്റെ മറുപടി ഈ വിധമായിരുന്നു

"ഇനി ജൂലി എങ്ങാനും നമ്മളെ ചതിച്ചതാണോടാ? "

ഉള്ളിൽ തോന്നിയ സംശയം മറച്ചു വെക്കാതെ തന്നെ അയാൾ വീണ്ടും ചോദ്യം ഉയർത്തി.

"ഇല്ല സാർ അവൾ ഒരിക്കലും ചതിക്കില്ല മാത്രവുമല്ല ഇനി അഥവാ അങ്ങനെ വല്ലതും ഉണ്ടെങ്കിൽ തന്നെ എല്ലാത്തിനും അവൾ കൂട്ട് നിൽക്കില്ലായിരുന്നല്ലോ? ഇതുവരെ അവൾ ഒട്ട് ഒളിവിൽ നിന്നും പുറത്ത് വന്നിട്ടുമില്ല. ഇത് അതൊന്നുമല്ല എല്ലാത്തിനും ഇടയിൽ എന്തൊക്കെയോ നടന്നിട്ടുണ്ട് ആരും വിചാരിക്കാത്ത വിധത്തിൽ തന്നെ "

തന്റെ നിയമനങ്ങൾ കൂടി കൂട്ടിച്ചേർത്തു അയാൾക്കുള്ള മറുപടി പറയുമ്പോഴും ചെയ്തതൊക്കെ പാഴായി പോയി എന്നാ ഒരു അപകർഷതാ വികാരം മാത്രമായിരുന്നു അവന്റെയുള്ളിൽ.
പക്ഷെ എല്ലാം നഷ്ടപ്പെട്ട വികാരത്തിൽ മുങ്ങി നിൽക്കുന്ന അവനെ അതിശയിപ്പിച്ചുകൊണ്ട് തന്നെ ജയദേവനിൽ ഒരു ചിരി വിരിയുന്നത് കണ്ട അവന് ഒരേ സമയം അത്ഭുതവും ദേഷ്യവും ഉയർത്തുന്നതിനു കാരണം ആവുന്നതായിരുന്നു.

"ഈ ഒരു അവസ്ഥയിലും സാർ എന്തിനാ ഇരുന്ന് ചിരിക്കൂന്നേ? ഇപ്പൊ ഈ അനുഭവിക്കുന്ന ശിക്ഷ പോലും വെറുതെ ആയില്ലേ? ഒന്നും പ്രയോജനപ്പെടാതെയുള്ള അവസ്ഥയായില്ലേ എന്നിട്ടും ഇരുന്ന് ചിരിക്കുന്നത് എന്നാത്തിനാ?"

തന്റെയുള്ളിലുള്ള അമർഷം മറച്ചുവെക്കാതെ തന്നെ അവൻ അയാളോട് ചോദിച്ചു.

"ജിബി നീ പറഞ്ഞതൊക്കെ ശെരിയാണ് പക്ഷെ ഞാൻ ചിരിച്ചത് എന്തിനാണ് എന്ന് അറിയോ? എല്ലാം നഷ്ടപ്പെടാൻ പോവുന്നത് നമുക്കല്ലേ അവർക്ക് തന്നെയാണ്. ഇപ്പോഴും നമ്മളെ ഇതൊക്കെ എല്പിച്ചത് ആരാണ് എന്ന് ആർക്കും അറിയില്ല. നീ കേട്ടിട്ടില്ലേ മുന്നിലുള്ള എതിരിയെക്കാൾ അപകടകാരി ഒളിഞ്ഞിരിക്കുന്ന ശത്രു ആണെന്ന്? നമ്മൾ ബാക്കി വെച്ച ജീവനും സാമ്പാദ്യങ്ങളും എല്ലാം വിഷ്ണുവിന് നഷ്ടമാവാൻ പോവുന്നു അതാണ് ഞാൻ ചിരിക്കാൻ കാരണം. പിന്നെ കൂടെ നിൽക്കുന്നവരെ ചതിക്കുന്ന ശീലം ഇല്ലാത്തത് കൊണ്ട് തന്നെ നമുക്ക് കിട്ടാനുള്ളത് അവർ എന്തായാലും നമുക്ക് തന്നിരിക്കും "

ജയദേവന്റെ വാക്കുകളിൽ അവനിലും എവിടെയൊക്കെയോ ഒരു പ്രതീക്ഷ നിഴലിച്ചു തുടങ്ങിയിരുന്നു. അപ്പോഴും

💬 Comments

View all comments