0%

Chapter Title : ❤️സഖി 11❤️ [സാത്താൻ?]

Author : Kambikathakal Read All Parts 148

😊. വീണ്ടും ഇതുപോലെ ഒരു കുടകീഴിൽ എല്ലാവർക്കും ഒത്തൊരുമയോട് കൂടെ തന്നെ ജോലി ചെയ്യുവാൻ സാധിക്കുമെന്ന് ഞാൻ പോലും കരുതിയിരുന്നതല്ല. പിന്നെ എന്താ ഇപ്പോൾ പറയുക എല്ലാം കണ്ടു മുകളിൽ ഇരിക്കുന്ന ജഗതീശ്വരൻ എല്ലാം നേർ വഴിയിൽ തന്നെ എത്തിച്ചു എന്ന് കരുതാം.

ആ അതൊക്കെ അവിടെ നിൽക്കട്ടെ നമുക്കിപ്പോൾ ഈ സന്തോഷത്തേക്കാൾ കൂടുതലും ചർച്ച ചെയ്യേണ്ട മറ്റൊരു കാര്യമുണ്ട് അത് പറയുന്നതിനും നിങ്ങൾ ഓരോരുത്തരുടെയും അഭിപ്രായങ്ങൾ അറിയുന്നതിനും വേണ്ടിയാണ് ഈ യോഗം ഇവിടെ വിളിച്ചു കൂട്ടിയിരിക്കുന്നത്.

അധികം വെച്ച് താമസിക്കാതെ തന്നെ നമുക്ക് അതിലേക്ക് കടക്കാം. ഇവിടെ ഇരിക്കുന്നവരെ ആരെയും നിങ്ങളെ പരിചയപ്പൊനെടുത്തേണ്ട ആവശ്യമില്ല എന്നറിയാം. അതുകൊണ്ട് തന്നെ ബാക്കി കാര്യങ്ങളൊക്കെ നമ്മുടെ സ്ഥാപനങ്ങളുടെ ഇപ്പോഴത്തെ മാനേജിങ് ഡയറക്ടർ വിഷ്ണു നിങ്ങളോട് സംസാരിക്കുന്നതാണ്. "

അത്രയും പറഞ്ഞുകൊണ്ട് സംസാരിക്കാൻ ഒരു ആംഗ്യം വിഷ്ണുവിന് നേരെ കാണിച്ചുകൊണ്ട് കുറുപ്പ് സാർ തിരികെ തന്റെ കസേരയിലേക്ക് തന്നെ വന്നിരുന്നു. പക്ഷെ അത്രയും നേരം താൻ മനസ്സിൽ കണക്കു കൂട്ടി സംഭരിച്ചു വെച്ചിരുന്ന എല്ലാ ധൈര്യവും തനിക്കു മുന്നിൽ ഉള്ള ആൾക്കാരോട് സംസാരിക്കാൻ ആയി എഴുന്നേറ്റ വിഷ്ണുവിൽ നിന്നും ചോർന്നു പോവുന്ന കാഴ്ച അവിടെ ഉള്ളവരിൽ പോലും അടക്കിയുള്ള കളിയാക്കലുകളിലേക്ക് നയിച്ചിരുന്നു. അവൻ പോലും അറിയാതെ അവന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു, അവന്റെ നെഞ്ചിടിപ്പിന്റെ വേഗത പതിവിലും കൂടുതലായി ഉയരുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.

പക്ഷെ അതെ സമയം തന്നെ തന്നെ വിശ്വസിച്ചേല്പിച്ച ഈ സ്ഥാപനങ്ങൾ ഒക്കെ നന്നായി നോക്കണം എന്നൊരു ചിന്ത അല്ല ആ ലക്ഷ്യം അവന് കുറച്ചു ധൈര്യം കൂടി നൽകി. തന്റെ ലക്ഷ്യത്തിൽ നിന്ന് ലഭിച്ച ധൈര്യം ആ ധൈര്യത്തിലൂടെ തനിക്ക് ലഭിച്ച ആ ഊർജ്ജം അത് അവന്റെ വാക്കുകളിലൂടെ പുറത്തുകടക്കുവാൻ തയ്യാറായി കഴിഞ്ഞിരുന്നു.
തനിക്ക് മുന്നിലായി നിരത്തിയിട്ട ഓരോ ഇരിപ്പിടങ്ങളിലും ഇരിക്കുന്നോ ഓരോരുത്തരെയും ഒന്നുകൂടെ ഉറ്റുനോക്കി കൊണ്ട് തന്നെ അവൻ സംസാരിക്കാനായി തയ്യേറെടുത്തു.

(ചിലരിൽ തന്നോട് പണ്ട് ഉണ്ടായിരുന്ന വാത്സല്യവും മറ്റു ചിലരിൽ പുതിയ md എന്ന നിലയിൽ തന്നെയുള്ള അളവുറ്റ ബഹുമാനവും വ്യക്തമായിരുന്നു. ഭൂരിഭാഗം ആൾക്കാരുടെയും മുഖത്തുള്ള വികാരങ്ങൾ ഇതൊക്കെ ആയിരുന്നു എങ്കിലും മറ്റെന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചുകൊണ്ട് ഇരിക്കുന്ന മറ്റു ചിലരെ കൂടി അവൻ ശ്രദ്ധിച്ചിരുന്നു )

ഒരിക്കൽ കൂടി എല്ലാവരിലും കൂടെ കണ്ണോടിച്ച ശേഷം അവൻ എല്ലാവരോടുമായി സംസാരിച്ചു തുടങ്ങി.

"എല്ലാവർക്കും എന്നെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ലല്ലോ അല്ലെ 🙂.അല്ല

💬 Comments

View all comments