Chapter Title : ❤️സഖി 11❤️ [സാത്താൻ?]
ഒന്നുകൂടെ അങ്ങ് പരിചയപ്പെടുത്തിയേക്കാം ഞാൻ ഇവിടെ ഉണ്ടായിരുന്ന സമയത്ത് ഇല്ലായിരുന്ന പലരും ഇന്ന് ഇവിടെ ഉണ്ടല്ലോ. ഞാൻ വിഷ്ണു. നിങ്ങളുടെ പഴയ md യുടെ മകൻ.
അല്ല വളർത്തുമകൻ അങ്ങനെ പറഞ്ഞാൽ അല്ലെ ചിലർക്കെങ്കിലും സമാധാനമാവു 🙂(പണ്ടും ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും തന്നെ വെറും ഒരു വളർത്തുമകൻ ആയി മാത്രം കണക്കാക്കിയിരുന്ന പലരെയും നോക്കി കൊണ്ട് അത് പറയുമ്പോൾ എന്തോ കടന്നെല്ല് കുത്തിയതുപോലെ അവരുടെയൊക്കെ മുഖം വീർക്കുന്നത് അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. )
ആ അതെന്തെങ്കിലും ആവട്ടെ ഇപ്പോൾ ഇവിടെ എന്റെ സ്ഥാനം ഈ സ്ഥാപനങ്ങളുടെ ഒക്കെ md എന്നതാണ്. സൊ പണ്ട് എങ്ങനെ ആയിരുന്നോ അതുപോലെ അല്ലങ്കിൽ അതിലും ഭംഗിയായി തന്നെ എല്ലാ സ്ഥാപനങ്ങളും മുന്നോട്ട് കൊണ്ടുപോകണം എന്നാണ് എന്റെ താല്പര്യം. അതിനു നിങ്ങൾ ഓരോരുത്തരുടെയും സഹകരണം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ..
"മതി സാറേ വളർത്തച്ഛനേം അമ്മയേം ഒക്കെ കൊന്ന് എല്ലാം സ്വന്തമാക്കിയില്ലേ ഇനിയിപ്പോൾ ലാഭത്തിൽ കൂടെ ആയി കഴിഞ്ഞാൽ പിന്നെ സാറിനു ഒന്നും അറിയാതെ ജീവിക്കാമല്ലോ അല്ലെ "
എന്തോ പറയാനായി തുടങ്ങിയ വിഷ്ണുവിന്റെ വാക്കുകളെ മുടക്കികൊണ്ട് മുൻപ് എന്തോ മനസ്സിലുറപ്പിച്ചുകൊണ്ട് ഇരുന്ന കൂട്ടത്തിൽ നിന്നും ഒരാൾ എഴുന്നേറ്റുകൊണ്ട് പറഞ്ഞു. അയാളെ സപ്പോർട് ചെയ്‌തെന്നപോലെ കൂടെ ഉണ്ടായിരുന്ന ഒരു 5 പേരും കൂടെ വിഷ്ണുവിനെ നോക്കുന്നുണ്ടായിരുന്നു.
താൻ സ്ഥാനമേൽക്കുന്നത് തടയാൻ മാനസികമായി തളർത്താൻ കാത്തുനിൽക്കുന്ന കുറച്ചുപേർ ഇവിടെ ഉണ്ടെന്ന് മുന്നേ തന്നെ മനസ്സിലാക്കിയിരുന്ന അവൻ ഒരു പുഞ്ചിരിയോടെ തന്നെ ആണ് അത് കേട്ട് നിന്നത്. അയാൾ പറഞ്ഞതൊക്കെ മനസ്സിൽ കൊണ്ടു എങ്കിലും പുറമെ കാണിച്ചാൽ തന്റെ തലയിൽ കയറുവാൻ അത് ധാരാളമായിരിക്കും എന്ന് അവന് ഉറപ്പായിരുന്നു.
അതുകൊണ്ട് തന്നെ വീണ്ടും ഒരു പുഞ്ചിരി നൽകികൊണ്ട് വീണ്ടും അവൻ അവരോടായി സംസാരിച്ചു തുടങ്ങി.
" അതിപ്പോൾ നിങ്ങൾ അറിയണ്ട ആവശ്യമില്ലല്ലോ? നിങ്ങൾ ഇവിടുത്തെ വെറും ജോലിക്കാർ മാത്രമല്ലെ അല്ലാതെ എനിക്കും മുകളിൽ ഉള്ളവർ ഒന്നും അല്ലല്ലോ? അത് കൊണ്ട് ഞാൻ പറഞ്ഞതുപോലെ ഈ സ്ഥാപനങ്ങളുടെ ഉയർച്ചക്ക് വേണ്ടി പ്രയത്നിക്കാം എന്നുണ്ടേൽ മാത്രം നിങ്ങൾക്ക് ഇവിടെ തുടരാം ഇല്ലങ്കിൽ എന്തെങ്കിലും ഒക്കെ കിട്ടാൻ ബാക്കി ഉണ്ടേൽ വാങ്ങി ടാറ്റാ പറഞ്ഞു വിട്ടോ 😊"
എടുത്തടിച്ചത് പോലെ വിഷ്ണു അങ്ങനെ കരഞ്ഞത് അവർ 6 പേരുടെയും മുഖം ഒന്നുകൂടെ കറുക്കുന്നതിനിടയായി എങ്കിലും ബാക്കിയുള്ള ആൾക്കാരിൽ അത് ഒരു സന്തോഷം തന്നെ ആയിരുന്നു. വിഷ്ണു പറഞ്ഞത്
💬 Comments
View all comments