0%

Chapter Title : ❤️സഖി 12❤️ [സാത്താൻ?]

Author : Kambikathakal Read All Parts 250

അപ്പോഴും ചുറ്റും നടക്കുന്നതൊന്നും സത്യം ആവരുതേ എന്ന് അറിയാതെ തന്നെ പ്രാർത്ഥിച്ചുകൊണ്ട് കണ്ണുനീർ ഒഴുക്കി ഇരിക്കുകയായിരുന്നു ഐഷു.

"ഡീ പൊട്ടി നീ മാത്രം എന്താ അവിടെ ഇരിക്കുന്നത് എന്റെ കുടുംബം നിങ്ങൾ മൂന്നുപേരും അല്ലെ അപ്പോൾ നീയും കാണണ്ടേ ഇവളെ വാ "

പെട്ടന്നുള്ള വിഷ്ണുവിന്റെ പറച്ചിലിൽ അവൾ ഒന്ന് ഞെട്ടിയെങ്കിലും മറ്റുള്ളവർ ഒന്നും കാണണ്ട എന്ന് കരുതിയാവണം ഒഴുകുന്ന കണ്ണുനീർ തുടച്ചുകൊണ്ട് ഒരു കപട സന്തോഷം അഭിനയിച്ചു അവളും അവർക്കരികിലേക്ക് ചെന്നത്. പക്ഷെ അവൻ ഫോണിൽ കാണിച്ച ഫോട്ടോ കണ്ട് അവൾ ഒന്നുകൂടെ ഞെട്ടി.

ഇന്ന് ഇവിടേക്ക് വന്നപ്പോൾ രണ്ടാളും വണ്ടി പാർക്ക്‌ ചെയ്ത് വരുന്ന ഫോട്ടോ ആയിരുന്നു അത്. ഫോട്ടോയിൽ ഉള്ളത് താൻ തന്നെയാണെന്ന് മനസ്സിലാക്കിയതും സന്തോഷം കൊണ്ടായിരിക്കണം പിടിച്ചു നിറുത്താൻ കഴിയാത്ത വിധം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയത്.

"അപ്പോൾ എങ്ങനെ ആണ് ചെറിയച്ച കാര്യങ്ങൾ ദേ ഈ കുരുപ്പിനെ എനിക്ക് തരുവോ 🙂"

സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞുനിൽക്കുന്ന ചെറിയച്ഛനോടായി അവൻ ചോദിച്ചു.

"🥹മോനെ ഈ ഒരു കാര്യം കേൾക്കാൻ ഞങ്ങൾ രണ്ടാളും എത്ര കൊതിച്ചതാണ് എന്ന് അറിയോ ഇന്ന് രാവിലെ കൂടി ഞങ്ങൾ അതാ സംസാരിച്ചത്. ശെരിക്കും നിന്റെയല്ല ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്നം ആണ് നീ സാധിച്ചുതന്നത്.

അപ്പോൾ പിന്നെ എന്തിനാ ചോതിക്കുന്നെ ദേ ഇപ്പോൾ ഈ ദിവസം കല്യാണം നടത്താനും ഞാൻ റെഡി ആണ് "

ചെറിയച്ഛന്റെ വാക്കുകൾ അവനിൽ മാത്രമല്ല അവിടെ നിന്നിരുന്ന എല്ലാവരിലും ഒരു പുഞ്ചിരി പടരുന്നതിനു സഹായിച്ചു എന്ന് തന്നെ പറയാം.

"അങ്ങനെ ഇപ്പോൾ കല്യാണം ഒന്നും പറ്റത്തില്ല ദേ ഇവൻ ഒന്ന് റിപ്ലൈ തരാൻ ഇപ്പൊ ഒരു വർഷം എടുത്തു. ഞങ്ങൾ ഒന്ന് പ്രേമിച്ചു നടന്നിട്ടൊക്കെ പോരെ അച്ഛാ കല്യാണം 🥹😊 "

മഹാദേവൻ പറഞ്ഞതിന്റെ ഇടയ്ക്കുകേറി ഐഷു അത് പറയുമ്പോഴും സന്തോഷത്താൽ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

"അതാണ് ഇപ്പൊ ഞങ്ങൾ ഒന്ന് പ്രേമിച്ചു നടക്കട്ടെ എന്നെ ❤️

ഒന്നുമില്ലേലും ഞാനും കുറെ കാലമായി കൊണ്ടുനടക്കുന്ന ഇഷ്ടം അല്ലെ ചെറിയച്ച 🙂 എന്താ ചെറിയമ്മേ "

💬 Comments

View all comments