Chapter Title : ❤️സഖി 12❤️ [സാത്താൻ?]
ചെയ്യണ്ടേ? പിന്നെ നമുക്ക് ബാക്കിയുള്ള സ്ഥാപനങ്ങൾ ഒക്കെ ഉണ്ടല്ലോ വിദ്യയും മരുന്നും ഒരിക്കലും ഒരു ബിസ്സിനെസ്സ് ആയി കാണണ്ട 😊"
വിഷ്ണുവിന്റെ ആ അഭിപ്രായത്തോട് അവിടെ കൂടിയുട്ടുള്ള എല്ലാവർക്കും സമ്മതമായിരുന്നു. എല്ലാവരും അവൻ പറഞ്ഞത് കയ്യടിച്ചു പ്രോത്സാഹിപ്പിച്ചതിനോടൊപ്പം ഇനി എന്താണ് പറയാനുള്ളത് എന്നറിയാനുള്ള ഒരു അകംഷയോടെ തന്നെ അവനെ നോക്കി.
"പിന്നെ ഇനി പറയാനുള്ളത് എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള ഒന്ന് എനിക്ക് സ്വന്തമാക്കണം അതിനുള്ള ഒരു സമ്മതം ചോദിക്കലാണ് എന്ന് തന്നെ കൂട്ടിക്കോണം കേട്ടോ 😊അപ്പോൾ അതിനിപ്പോൾ അനുവാദം ചോദിക്കാൻ എനിക്ക് നിങ്ങളൊക്കെയേ ഉള്ളു സൊ ഈ ദിവസം തന്നെ അതങ്ങു ചോദിച്ചേക്കാം എന്ന് കരുതി. അപ്പോൾ ഇന്ന് എന്റെ അച്ഛന്റെയും അമ്മയുടെയും സ്ഥാനത്തുള്ള ചെറിയച്ഛനും ചെറിയമ്മയും ആണ്. അതുകൊണ്ട് തന്നെ എനിക്ക് അറിയേണ്ടത് നിങ്ങളുടെ രണ്ടാളുടെയും സമ്മതം തന്നെയാണ്. "
മഹാദേവനെയും മാലതിയെയും നോക്കി അവൻ അത് പറഞ്ഞു. അവന് മറുപടി എന്നപോലെ അയാൾ അവനോട് കാര്യം പറയാൻ ഒരു പുഞ്ചിരിയോടെ അനുവാദവും നൽകി.
"കാര്യം വേറെ ഒന്നുമല്ല എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ് 😊 ഇഷ്ടമാണെന്ന് മാത്രം പറഞ്ഞാൽ പോരാ ഇന്ന് ഞാൻ എന്റെ ജീവനേക്കാൾ കൂടുതൽ അവളെ സ്നേഹിക്കുന്നുണ്ട് നിങ്ങൾ രണ്ടാളും ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കണം. "
വിഷ്ണുവിന്റെ ആ വാക്കുകൾ മഹാദേവന്റെയും മാലിനിയുടെയും ചെവികളിൽ അസ്ത്രം കണക്കെ തുളഞ്ഞു കയറി. അത്രത്തോളം അവരുടെ സ്വപ്നങ്ങളെ എല്ലാം തകർക്കുവാൻ പോന്നതായിരുന്നു അവന്റെ ആവശ്യം. പക്ഷെ അവരെ കാളൊക്കെ കൂടുതൽ എന്തിനുവേണ്ടി താൻ ഇനി ജീവിക്കണം എന്ന് പോലും അറിയാൻ പാടില്ലാത്ത
💬 Comments
View all comments