Chapter Title : ❤️സഖി 12❤️ [സാത്താൻ?]
അവസ്ഥയിൽ ആയിരുന്നു ഐഷു അപ്പോൾ. മുന്നിൽ നിൽക്കുന്നത് കൊണ്ട് അവളുടെ മുഖത്ത് മിന്നി മറയുന്ന വികാരങ്ങളും അലയടിച്ചു ഒഴുകാൻ കാത്തിരിക്കുന്ന അവളുടെ നിറഞ്ഞ മിഴികളിൽ വിഷ്ണു അല്ലാതെ
മറ്റൊരാളും അവിടെ കാണുന്നുണ്ടായിരുന്നില്ല എന്നതും ഒരു വാസ്തവം തന്നെ ആയിരുന്നു. തന്റെ അവസ്ഥ കണ്ടിട്ടും തനിക്ക് പറയുവാനുള്ളതൊക്കെ ഇതേ സ്ഥലത്തുവെച്ചു തന്നെ അവന്റെ അച്ഛനെയും അമ്മയെയും സാക്ഷിയാക്കി പറഞ്ഞിട്ട് പോലും ഉൾകൊള്ളാൻ അവന് കഴിയാത്തത് ഓർത്തിട്ടാവണം സഹിക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞൊഴുകിയത്. എന്നാലും ഇത്രത്തോളം തന്നെ വേദനിപ്പിക്കാൻ അവന് എങ്ങനെ കഴിയുന്നു എന്ന് പോലും അവൾ ആ സമയം ചിന്ദിക്കുന്നുണ്ടായിരുന്നു.
"അല്ല ഞാൻ ചോദിച്ചതിന് ആരും ഒന്നും പറയാത്തത് എന്താ. എന്റെ ഏതൊരു ആവശ്യവും നടത്തി തരുന്നത് ചെറിയച്ഛനും ചെറിയമ്മയും അല്ലെ അതാ നിങ്ങളോട് തന്നെ ഇതും ചോദിക്കാം എന്ന് കരുതിയത്. ഇനി നിങ്ങൾക്ക് ഇഷ്ടം അല്ലങ്കിൽ എനിക്കും ആ ബന്ധം വേണ്ട. എന്താണെങ്കിലും അരഞ്ഞോ 🙂"
താൻ പറഞ്ഞത് കേട്ട് സ്ഥബ്ദരായിരിക്കുന്ന ചെറിയച്ഛനെയും ചെറിയമ്മയെയും നോക്കി അവൻ അത് പറഞ്ഞപ്പോൾ ആണ് അവരൊക്കെ സ്ഥല കാല ബോധത്തിലേക്ക് തിരികെ എത്തിയത് എന്ന് വേണമെങ്കിൽ പറയാം.
"അത്... അതുപിന്നെ മോന് അത്രക്ക് ഇഷ്ടം ആണേൽ ഞങ്ങൾക്ക് എന്ത് എതിർപ്പ് മോന്റെ ഇഷ്ടമല്ലേ ഞങ്ങളുടെയും ഇഷ്ടം 😊 ഞങ്ങൾക്ക് സമ്മതം ആണ് 😊🥹 അല്ലെടോ?"
അവന് മറുപടിയായി അല്പം ഒരു പതർച്ചയോടെ തന്നെ മഹാദേവൻ പറഞ്ഞു ഒപ്പം തന്നെ മാലതിയോട് ചോദിക്കുകയും ചെയ്തു.
"അ.... അതെ മോന്റെ ഇഷ്ടം എന്തായലും ഞങ്ങൾക്ക് സമ്മതം "
💬 Comments
View all comments