0%

Chapter Title : ❤️സഖി 12❤️ [സാത്താൻ?]

Author : Kambikathakal Read All Parts 629

സ്വന്തം വയറ്റിൽ ജനിച്ചതല്ല എങ്കിലും സ്വന്തം മോനായി തന്നെ കാണുന്ന അവന്റെ ഇഷ്ടത്തേക്കാൾ വലുതല്ലായിരുന്നു ആ അച്ഛനും അമ്മയ്ക്കും അവരുടെയും അവരുടെ മോളുടെയും ഇഷ്ടം അത്കൊണ്ട് അവൻ പറഞ്ഞതിന് മനസ്സാൽ ഇഷ്ടം തോന്നുന്നില്ല എങ്കിൽ കൂടെ അവർ സമ്മതം പറഞ്ഞത്.

ആ സമയത്തും ഇരുകണ്ണുകളും നിറഞ്ഞൊഴുകി എന്താ ചെയ്യേണ്ടത് എന്ന് പോലും അറിയാതെ നിൽക്കുന്ന ഐഷുവിനെ നോക്കി അവൻ ചിരിക്കുന്നത് അവളെ കൂടുതൽ വേദനിപ്പിക്കുന്നതായി തോന്നി.

"ആ അപ്പോൾ എനിക്ക് സമ്മതം വേണ്ട രണ്ടുപേരും തന്നു കഴിഞ്ഞു ദേ ഇനി അച്ഛനും അമ്മയും വന്ന് പെൺകുട്ടിയെ ഒന്ന് കാണ്. അത് കൂടി കഴിഞ്ഞു നിങ്ങളുടെ ഇഷ്ടം നമുക്ക് അറിയണമല്ലോ 🙂 വാ "

ഒരു ചിരിയോടു കൂടെ തന്നെ അവൻ അവരെ രണ്ടാളെയും അടുത്തേക്ക് വിളിച്ചു. അല്പം മടിയുണ്ട് എങ്കിലും അവന്റെ സന്തോഷത്തിനു വേണ്ടി അല്ലങ്കിൽ കുറച്ചുനാൾ മുന്നേ അവനെ തങ്ങൾ ഒരുപാട് സങ്കടപ്പെടുത്തിയതിനു പരിഹാരമായി അവന് ഇഷ്ടമുള്ള പെൺകുട്ടിയെ എങ്കിലും അവന് നേടി കൊടുക്കണം എന്നൊരു ചിന്ത ആ മാതാ പിതാക്കളിൽ ഉണ്ടായിരുന്നത് കൊണ്ട് രണ്ടുപേരും അവന്റെ അടുത്തേക്ക് ചെന്നു. അപ്പോഴേക്കും ആഷിക് ഒരു ഫോൺ കൊണ്ടുചെന്ന് അവന്റെ കയ്യിൽ കൊടുത്തിരുന്നു.

"ദേ ഇതാണ് ഞാൻ സ്നേഹിക്കുന്ന എന്റെ പെണ്ണ്. ആൾക്കും എന്നെ വലിയ ഇഷ്ടം ആണ് ഇനി നിങ്ങൾ കണ്ട് ഇഷ്ടപ്പെട്ടാൽ പിന്നെ ഒന്നും നോക്കാനില്ല."

തന്റെ അടുത്തായി നിൽക്കുന്ന ചെറിയച്ഛനെയും ചെറിയമ്മയെയും തന്റെ കയ്യിലിരിക്കുന്ന ഫോൺ കാണിച്ചുകൊണ്ട് അവൻ പറഞ്ഞു.

ഫോണിലേക്ക് നോക്കിയ മഹാദേവന്റെയും മാലതിയുടെയും കണ്ണുകൾ വിടരുന്നതും ഒരു ആശ്ചര്യത്തോടെയും സന്തോഷത്തോടെയും

💬 Comments

View all comments