Chapter Title : ❤️സഖി 12❤️ [സാത്താൻ?]
സാർ പറഞ്ഞപോലെ അവൻ എല്ലാം ഉപേക്ഷിച്ചു പോവുന്നത് ഞങ്ങൾ കാണിച്ചുതരാം"
ജോണിനെ ഒന്ന് തണുപ്പിക്കാൻ എന്നപോലെ നടന്ന സംഭവവും അതുപോലെ വേറെ എന്തൊക്കെയോ ചെയ്യാൻ പ്ലാൻ ചെയ്തതുപോലെ ഒക്കെ എക്സ്പ്രഷൻ ഇട്ടുകൊണ്ട് അതിൽ ഒരാൾ അങ്ങ് തള്ളി മറിച്ചു
"വേണ്ട നീയൊന്നും ഇനി ഒന്നും ചെയ്ത് തരണം എന്നില്ല 🤬 എനിക്കറിയാം എങ്ങനെ ഇത് തീർക്കണം എന്ന് നിന്നെയൊന്നും കൊണ്ട് ഒന്നും നടക്കത്തില്ല പൈസ മൂഞ്ചാൻ മാത്രം അറിയാവുന്ന വെറും കഴിവേറികൾ, ഇനി മേലാൽ ഇതുപോലെ എന്നല്ല സ്ഥിരം നീയൊക്കെ വന്ന് ഊമ്പിക്കൊണ്ട് പോവുന്ന നക്കാപിച്ച വാങ്ങാൻ പോലും വന്ന് പോവരുത്, ഇപ്പൊ ജീവനോടെ വിടുന്നതുതന്നെ എന്റെ ഭിക്ഷ ആയി കരുതിയാൽ മതി."
അവസാന താക്കീത് എന്നപോലെ എല്ലാവരുടെ നേരെയും വിരൽചൂണ്ടി അത് പറഞ്ഞ ശേഷം അയാൾ അവിടെ നിന്നും ഇറങ്ങി പോയി. താൻ നേടാൻ ആഗ്രഹിച്ചതിൽ ഇത് മാത്രമാണ് ഇത്രയും കാലതാമസമെടുക്കുന്നത്, ആ കാരണം തന്നെ അയാളിൽ വിഷ്ണുവിനെ എങ്ങനെയും ഈ ഭൂമിയിൽ നിന്നും തന്നെ തുടച്ചു നീക്കണം എന്നൊരു വാശി എങ്ങനെയും ആ സ്വത്തുക്കൾ എല്ലാം തന്റെ കൈപ്പിടിയിൽ കൊണ്ടുവരണം എന്നൊരു ധാർഷ്ട്യം ഉടലെടുക്കുന്നതിന് തന്നെ കാരണമായിരുന്നു. നരഭിജിയായ മൃഗത്തിന് ഭ്രാന്തിളകിയ അവസ്ഥയിൽ എങ്ങനെയും അവനെ കൊല്ലാൻ നടക്കുന്ന ജോണും സഹോദരന്മാരും അപ്പോഴും അറിഞ്ഞിരുന്നില്ല എല്ലാം നിരീക്ഷിച്ചുകൊണ്ട് തന്നെ ഏതൊരു മൃഗത്തെയും വേട്ടയാടുന്ന ഒരു വേട്ടക്കാരൻ ഉണ്ടെന്ന്.
*********************************
ദിവസങ്ങൾ കടന്നു പോയികൊണ്ടിരുന്നു.....
തനിക്ക് ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ഒരുപാട് ഉള്ളതുകൊണ്ടാവാം വിഷ്ണു പൂർണമായും അവന്റെ ശ്രദ്ധ കമ്പനി കാര്യങ്ങളിലേക്ക് മാത്രമായി മാറ്റി വെച്ചത്.
💬 Comments
View all comments