Chapter Title : ❤️സഖി 12❤️ [സാത്താൻ?]
ആദ്യം ഈ ഉത്തരവാദിത്താങ്ങളൊക്കെ തന്റെ കൈകളിൽ വന്നു ചേർന്നപ്പോൾ എന്ത് എങ്ങനെ ചെയ്യണം എന്നൊരു പേടിയായിരുന്നു അവനിൽ ഉണ്ടായിരുന്നത് എങ്കിലും നഷ്ടം ഒന്നും സംഭവിക്കാതെ ഇതൊക്കെ മുന്നോട്ട് കൊണ്ടുപോകണം എന്നൊരു ചിന്തയിൽ നിന്നും തന്നെ വിശ്വസിച്ച അച്ഛനും അമ്മയ്ക്കും അവരുടെ ആജീവനാന്ത സമ്പാദ്യമായ ഈ കാണുന്നതൊക്കെ ഇനിയും ഉയരണം വിജയ് മെമ്മോറിയൽ ഗ്രൂപ്പിന്റെ പേര് ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കണം എന്നായിരുന്നു അവന്റെ ചിന്ത മുഴുവനും. ഒരു പരിധിവരെ അതൊക്കെ യഥാർഥ്യമാക്കുവാൻ അവന് സാധിക്കുന്നുണ്ട് എന്ന് വേണം പറയാൻ. ആകെ താളം തെറ്റി നിന്നിരുന്ന ഓരോ സ്ഥാപനങ്ങളും അവന്റെ മേൽനോട്ടത്തിനോടൊപ്പം ആത്മാർത്ഥമായ ജോലിക്കാരുടെ കൂടെ അധ്വാനത്തിന്റെ ഫലമായി ലാഭത്തിൽ തന്നെ മുന്നേറാൻ തുടങ്ങി കഴിഞ്ഞിരുന്നു. എല്ലായിടത്തും ഒരേ സമയം ഓടിയെത്താൻ സാധിക്കാത്തതിനാൽ ആയിരിക്കണം എഡ്യൂക്കേഷണൽ ഇൻസ്റ്റിട്യൂഷൻ പൂർണമായും അവൻ ഐഷുവിനെയും കേരളത്തിന് പുറത്തേക്കുള്ളവ ആഷിക്കിനെയും ഹബീബിനെയും എല്പിച്ചത്. ഇതിന്റെയൊക്കെ തിരക്കുകൾക്ക് ഇടയിലും ഓസഫ് അച്ഛൻ പോയപ്പോൾ ആരുമില്ലാതായ ഒരുകൂട്ടം കുട്ടികളുടെയും അനാഥാലയത്തിന്റെയും കാര്യങ്ങളും അവൻ കൃത്യമായി തന്നെ ചെയ്തു പോന്നു. അവരുടെ വിദ്യാഭ്യാസത്തിനായാലും ശെരി മറ്റു ജീവിത സൗകര്യങ്ങൾക്കായാലും അവൻ ഏറ്റവും ബെസ്റ്റ് ആയിട്ടുള്ളവ തന്നെ ആയിരുന്നു ചെയ്തു പോന്നത്. ഒരു വിധത്തിൽ തന്നെ വളർത്തിയതിനും ഇന്ന് ഈ കാണുന്ന എല്ലാം നൽകിയതിനും ഉള്ള ഒരു കടപ്പാട് തന്നെ ആയി സ്വന്തം ജീവിതത്തെ അവൻ മാറ്റി കഴിഞ്ഞിരിക്കണം. ഇതിനിടയിൽ പല ചതികളും അവനെതിരെ ഓരോരുത്തരായി കൊണ്ടുവന്നിരുന്നു എങ്കിലും ഒന്നിലും അകപ്പെടാതെ തന്നെ വളരെ സമർദ്ധമായി ഒഴിഞ്ഞു മറുവാനും അവന് സാധിച്ചിരുന്നു അല്ലങ്കിൽ അവനെ സഹായിച്ചിരുന്നു എന്ന് തന്നെ പറയാം.
💬 Comments
View all comments