0%

Chapter Title : ❤️സഖി 12❤️ [സാത്താൻ?]

Author : Kambikathakal Read All Parts 598

കഴിക്കാനുള്ളതൊക്കെ എടുത്തു കൊടുത്ത ശേഷം മാലതി മഹാദേവന്റെ അടുത്തേക്ക് ചെന്ന് അയാളോടായി സംസാരിക്കാൻ തുടങ്ങി.

മാലതി : മനുഷ്യ കൊച്ച് എന്തൊക്കെയോ പ്ലാൻ ചെയ്തിട്ടുണ്ട് ഒന്നിനും എതിര് പറയാൻ നിൽക്കണ്ട കേട്ടോ?

മഹാദേവൻ : ഞാൻ എന്ത് എതിര് പറയാൻ. അവൻ പറയുന്നതൊക്കെ എന്തായാലും ഒന്നും ആലോചിക്കാതെ ആവില്ല.

മാലതി : ആ പിന്നെ പറ്റുവാണേൽ ഇന്ന് എല്ലാവരുടെയും മുന്നിൽ വെച്ച് അവരുടെ രണ്ടുപേരുടെയും കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണം. ഒരു വർഷമായി അവനോട് ഇഷ്ടം പറഞ്ഞിട്ട് എന്നിട്ട് ഇതുവരെ ഒന്നും മറുപടി കിട്ടിയില്ലെന്നും അവന് ഇഷ്ടമല്ലായിരിക്കും എന്നൊക്കെ പറഞ്ഞു കരയാൻ മാത്രേ അവൾക്ക് എപ്പോഴും സമയമുള്ളൂ.

മഹാദേവൻ : ആ നമുക്ക് സംസാരിക്കാം . താൻ എന്തായാലും അവന് വേണ്ടതൊക്കെ കൊടുക്ക്. എന്നിട്ട് നമുക്കുള്ളതും എടുത്തോ കുറച്ചു കഴിയുമ്പോൾ തന്നെ പോകേണ്ടതല്ലേ?

മാലതി : ആ ശെരി.

തന്റെ രണ്ടു മക്കളും ഒരുമിച്ചു ജീവിക്കുന്നത് കാണുവാനുള്ള ആഗ്രഹം ആ അമ്മയിൽ കാണുവാൻ സാധിക്കുന്നുണ്ടായിരുന്നു. ഇരുവരും സംസാരിച്ചതൊക്കെ ചെറുതായി കേട്ട വിഷ്ണുവിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിലും ഒരു പുഞ്ചിരി വിരിയുന്നത് ആരും കണ്ടിരുന്നില്ല.

അവൻ ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴേക്കും അവിടേക്ക് താൻ പോയ കാര്യങ്ങളൊക്കെ സെറ്റ് ആക്കിയിട്ട് ഐശ്വര്യയും വന്നിരുന്നു. വന്ന ഉടനെ തന്നെ ഒരു നിറഞ്ഞ പുഞ്ചിരി അവന് സമ്മാനിച്ചുകൊണ്ട് അവൾ സംസാരിക്കാൻ തുടങ്ങി.

ഐഷു : ആ ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞോ? എന്ന നമുക്ക് ഇറങ്ങിയാലോ?

വിഷ്ണു : അപ്പോൾ നീ കഴിക്കുന്നില്ലേ?

ഐഷു : ഞാൻ നേരത്തെ കഴിച്ചു. നീ റെഡി

💬 Comments

View all comments