Chapter Title : ❤️സഖി 12❤️ [സാത്താൻ?]
ആണേൽ വാ നമുക്ക് ഇറങ്ങാം. ബലി തർപ്പണം ഒക്കെ കഴിഞ്ഞു ഇവരൊക്കെ എത്തുമ്പോൾ നമുക്ക് അവിടേക്ക് എത്താം.
വിഷ്ണു : ആ എന്നാ പിന്നെ പോയേക്കാം. അല്ല ചെറിയച്ഛനും ചെറിയമ്മയും ഒന്നും വരുന്നില്ലേ?
ചെറിയച്ഛൻ : ഞങ്ങൾ വീട്ടിലേക്ക് എത്തിക്കോളാം നിങ്ങൾ പോയി ചടങ്ങുകളൊക്കെ കഴിഞ്ഞു അങ്ങോട്ട് വാ.
വിഷ്ണു : എന്നാ ശെരി ഞാൻ ഒന്ന് വസ്ത്രം മാറി വരാം.
അതും പറഞ്ഞുകൊണ്ട് അവൻ മുകളിലേക്ക് നടന്നു. ക്രീം കളർ സാരിയിൽ ഒരു നവ വധുവിനെ പോലെ നിൽക്കുന്ന ഐഷുവിനെ താൻ കൂടുതൽ ശ്രദ്ധിച്ചില്ല എന്ന് കാണിക്കാൻ ശ്രമിച്ചുകൊണ്ട് വസ്ത്രം മാറാൻ അവൻ മുകളിലേക്ക് കയറി.
"ആ എന്തായാലും എന്റെ വധുവല്ലേ അത് പറയുന്നവരെ അവൾ ഞാൻ ശ്രധിക്കുന്നില്ല എന്ന് തന്നെ കരുതിക്കോട്ടെ " പടികൾ കയറി മുകളിലേക്ക് പോകുന്നതിന്റെ ഇടയിൽ അവളെ ഒന്ന് കൂടി നോക്കിയ ശേഷം അവൻ ആത്മാഗതം പറഞ്ഞു.
തന്നെ വലുതായി ശ്രദ്ധിക്കാതെ പോവുന്ന വിഷ്ണുവിന്റെ പ്രവർത്തിയിൽ അവൾക്ക് അല്പം സങ്കടം തോന്നുന്നുണ്ടായിരുന്നു എങ്കിലും അതൊന്നും പുറമെ കാണിക്കാതെ അവൾ അവന് വേണ്ടി അവിടെ തന്നെ കാത്തുനിന്നു. "അല്ല എന്റെ ഇഷ്ടമല്ലേ പറഞ്ഞുള്ളു അവന് ആ ഇഷ്ടം ഇല്ലങ്കിൽ പിന്നെ എന്താ ചെയ്യാ. കാത്തിരിക്കാം എന്നെങ്കിലും അവൻ എന്നെ മനസ്സിലാക്കും എന്ന് കരുതി" തന്റെ ഉള്ളിലുള്ള പ്രണയമെന്ന നോവിനെ അടക്കുവാനായി അവൾ പറഞ്ഞു.
അൽപ സമയത്തിന് ശേഷം പടികൾ ഇറങ്ങി താഴേക്ക് വരുന്ന വിഷ്ണുവിന്റെ രൂപം കണ്ട് അവളുടെ കണ്ണുകൾ ഒന്ന് വികസിച്ചോ?
അതെ ശെരിക്കും കല്യാണ പന്തലിലേക്ക് കയറി വരുന്ന
💬 Comments
View all comments