Chapter Title : ❤️സഖി 2❤️ [സാത്താൻ?]
അതിപ്പോൾ ഞാൻ എങ്ങനെ?....
ഡോക്ടർ : ഞാൻ പറഞ്ഞത് തനിക്ക് മനസ്സിലായി കാണുമല്ലോ ആ അമ്മയുടെ കൂടെ താൻ ഉണ്ടാവണം.
തന്റെ മകൻ എങ്ങും നഷ്ടപ്പെട്ടിട്ടില്ല എന്നാ ഒരു ചിന്ത മാത്രം ആണ് ഇപ്പോൾ അവർക്ക് ആവശ്യം
ഞാൻ : ഡോക്ടർ.....
മാധവൻ : മോനെ നിനക്ക് ബുദ്ധിമുട്ടാവും എന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്.
ഞാൻ എന്ത് വേണേൽ ചെയ്യാം.
അവൾക്ക് വേണ്ടി മോന് ഞങ്ങളുടെ അല്ല നമ്മുടെ വീട്ടിൽ വന്നു താമസിച്ചു കൂടെ.
ഡോക്ടർ :മാധവൻ സാർ ഒന്ന് പുറത്തേക്ക് നിൽക്കുവോ?
ഞാൻ ഇയാളോട് ഒന്ന് സംസാരിക്കട്ടെ..
ഡോക്ടർ പറഞ്ഞത് കൊണ്ട് മാധവൻ സാർ പുറത്തേക്ക് ഇറങ്ങി.
ഡോക്ടർ : വിഷ്ണു താൻ മനസ്സ് വെച്ചാൽ ആരും ഇല്ല എന്നാ തോന്നൽ ആ രണ്ടു ജീവനുകൾക്ക് ലഭിക്കും.
ഇയാൾ അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റിന് ഇങ്ങനെ ഒരു പരിഹാരം തനിക്ക് ചെയ്തു കൂടെ?
ഡോക്ടർ പറഞ്ഞ വാക്കുകൾ എന്റെ തലയിൽ മുഴങ്ങി കൊണ്ടിരുന്നു.......
" അതെ നീ ഇത് ചെയ്യണം.... അറിയാതെ ആണേലും അവരുടെ ഈ അവസ്ഥക്ക് കാരണം നീ മാത്രം ആണ്... നിന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്ന ഏക പരിഹാരം ഇത് മാത്രവും... നീ ചെയ്യണം വിഷ്ണു "
എന്റെ ഉള്ളിൽ എന്നോട് തന്നെ ആരോ പറഞ്ഞുകൊണ്ടിരുന്നു.
ഡോക്ടറോട് എന്റെ സമ്മതം അറിയിച്ചു പുറത്തിറങ്ങിയ ഞാൻ മാധവൻ സാറിനോട് ഓർഫനജിൽ പോയി അച്ഛനോട് പറഞ്ഞു വരാം എന്ന് പറഞ്ഞിറങ്ങി.
ഔസപ്പ് അച്ഛനും അത് തന്നെ ആയിരുന്നു പറയാൻ ഉള്ളത്.
"മോനെ നീ കാരണം അവർക്ക് നഷ്ടപ്പെട്ട സന്തോഷം ലഭിക്കും എങ്കിൽ അത് ഒരിക്കലും തടയരുത്.
നീ പോണം..."
അച്ഛൻ എന്നോട് പറഞ്ഞു.
അങ്ങനെ ആണ് ഇപ്പോൾ എനിക്കുള്ള അച്ഛനും അമ്മയും കിട്ടുന്നത്.
ആദ്യമൊക്കെ ആ വീട്ടിൽ ചെല്ലുമ്പോൾ എനിക്ക് ഒരു അന്യത ഫീൽ ചെയ്യുന്നുണ്ടായിരുന്നു എങ്കിലും അമ്മയുടെയും അച്ഛന്റെയും സ്നേഹത്തിനു മുന്നിൽ അതൊക്കെ ഇല്ലാതാവുക ആയിരുന്നു.
ഒരു വിധത്തിൽ പറഞ്ഞാൽ എനിക്ക് കിട്ടിയിട്ടില്ലാത്ത മാതാ പിതാക്കൻ മാരുടെ സ്നേഹം അവരിലൂടെ ഞാനും ആസ്വദിക്കുക ആയിരുന്നു എന്നും കരുതാം.
അങ്ങനെ
💬 Comments
View all comments