Chapter Title : ❤️സഖി 2❤️ [സാത്താൻ?]
ഫാദർ ഒരിക്കലും എനിക്ക് അങ്ങനെ ഒരു ചിന്ത വരില്ല.
പിന്നെ ഇപ്പോൾ എനിക്ക് ചെയ്യാൻ പറ്റുന്നത് ഇത് മാത്രമാണ് ഞാൻ കാരണം സ്വന്തം മകനെ നഷ്ടമായ ആ അച്ഛന്റെയും അമ്മയുടെയും ജീവിതത്തിൽ കുറച്ചെങ്കിലും സന്തോഷം പകരുക അത്ര മാത്രം അല്ലാതെ അവരുടെ ഒരു സമ്പത്തും എനിക്ക് വേണ്ട ?
ഔസപ്പ് അച്ഛൻ : നീ വിഷമിക്കണ്ട അത് നിന്റെ തെറ്റല്ല എന്ന് അവർക്കും മനസ്സിലായതല്ലേ?
പിന്നെ നീ പറഞ്ഞപോലെ തന്നെ നീ കാരണം ആ രണ്ട് ആത്മക്കൾക്ക് സന്തോഷം ആവുന്നേൽ അത് ചെയ്യുക അവർക്ക് നഷ്ടമായ സ്നേഹം നിന്നിലൂടെ ലഭിക്കട്ടെ
ഞാൻ : ശെരി അച്ചോ. എന്നാ ഞാൻ ഇറങ്ങട്ടെ നാളെ വരാം ?
ഔസപ്പ് അച്ഛൻ : പോയി വാ കുഞ്ഞേ.
ഞാൻ : ശെരി അച്ചോ. ഈശോ മിസിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ
ഔസപ്പ് അച്ഛൻ : ഇപ്പോഴും എപ്പോഴും സ്തുതി ആയിരിക്കട്ടെ
അച്ഛന്റെ അടുത്ത് നിന്നും യാത്ര പറഞ്ഞിറങ്ങുപ്പോൾ മനസ്സ് നിറയെ അത് മാത്രം ആയിരുന്നു.
അത്രയും നേരം അഞ്ജലി ആയിരുന്നു എങ്കിൽ ഇപ്പോൾ അവൻ മാത്രം ആണ്.
വിജയ്... ഞാൻ ഇന്ന് അച്ഛാ എന്നും അമ്മേ എന്നും വിളിക്കുന്നവരുടെ ഏക മകൻ.
ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് ഞാൻ നഷ്ടപ്പെടുത്തിയ അവരുടെ മകൻ.
ഏകദേശം രണ്ടു വർഷങ്ങൾ മുൻപ്.......
പതിനെട്ടു വയസ്സ് പൂർത്തിയായ ഏതൊരു ചെറുപ്പക്കാരന്റെയും ആദ്യ ആഗ്രഹം ഡ്രൈവിങ് ആയിരിക്കുമല്ലോ?
എന്റെയും അത് തന്നെ ആയിരുന്നു ലൈസൻസ് കിട്ടിയ സന്തോഷത്തിൽ ആയിരുന്നു അന്നത്തെ കറക്കം മുഴുവനും.
കൂടെ തന്നെ ആഷിക് ഉം ഉണ്ടായിരുന്നു. ചെറുപ്പം മുതൽ ആരും ഇല്ലാതെ വളർന്ന എനിക്ക് ഓർഫനേജിന്റെ പുറത്ത് ആരേലും ഒക്കെ ഉണ്ടെന്ന് തോന്നിയിട്ടുണ്ടേൽ അത് എന്റെ ചങ്ങായി മാത്രം ആയിരുന്നു.
അങ്ങനെ ഞങ്ങൾ ഒന്ന് രാത്രി കറങ്ങാൻ ഇറങ്ങി.
പെട്ടന്ന് തിരികെ വരണം എന്ന് കരുതി ഇറങ്ങി എങ്കിലും ഔസപ്പ് അച്ഛന്റെ സമ്മാനം ആയി കിട്ടിയ പുത്തൻ ബൈക്കും ലൈസൻസ് കിട്ടിയ സന്തോഷവും ഞങ്ങൾക്ക് വിചാരിച്ച സമയത്ത് തിരികെ എത്താൻ സാധിക്കാത്തത്ര ദൂരത്തേക്ക് പോവാൻ ആത്മവിശ്വാസം
💬 Comments
View all comments