Chapter Title : ❤️സഖി 2❤️ [സാത്താൻ?]
നൽകി.
ഏകദേശം രാത്രി പന്ത്രണ്ട് മണിയോടെ ആണ് തിരികെ എത്തിയത്.
അവനെ വീട്ടിൽ ആക്കി തിരിച്ചു പോവുന്നവഴിക്കാണ് അത് സംഭവിച്ചത്.
എന്റെയും ജീവിതം തന്നെ മാറ്റി മറിച്ച ആ സംഭവം.
രാത്രി ഒരുപാട് വൈകിയത്കൊണ്ട് തന്നെ അല്പം വേഗത്തിൽ തന്നെ ആയിരുന്നു വണ്ടി ഓടിച്ചത്. യാത്രയുടെ ക്ഷീണവും പതിവില്ലാത്ത ഉറക്കമില്ലായ്മയും കാരണം തന്നെ വണ്ടി ഓടുന്ന കൂട്ടത്തിൽ അറിയാതെ ഒന്ന് മയങ്ങിപ്പോയി.
പെട്ടന്ന് വണ്ടി കയ്യിൽ നിന്നും പോവുന്നത് പോലെ തോന്നി കണ്ണ് തുറന്നപ്പോൾ കാണുന്നത് റോഡ് അരികിൽ ഏതോ ഒരു പൈപ്പ് ലൈനിനു എടുത്ത കുഴിയിലേക്ക് പോവുന്ന വണ്ടി ആണ്.
വീഴാതിരിക്കാൻ പെട്ടന്ന് ഞാൻ വണ്ടി വെട്ടിച്ചു. പെട്ടന്നുള്ള ആ പ്രവർത്തിയിൽ കയ്യിൽ നിന്നും നിയന്ത്രണം വിട്ട വണ്ടി റോഡ് സൈഡിൽ കൂടി ഓടി വന്നിരുന്ന ഒരു ചെറുപ്പക്കാരന്റെ മേലിൽ ഇടിച്ചു.
ഇടിയുടെ ആഘാതത്തിൽ അവൻ തെറിച്ചു അവിടെ ഉള്ള ഒരു ഇലക്ട്രിക് പോസ്റ്റിൽ തലയടിച്ചു വീണു.
അപ്പോഴേക്കും വണ്ടിയും ആയി നിലത്തു വീണ എന്റെയും ബോധം നഷ്ടമായിരുന്നു.
ബോധം പോയ എനിക്ക് അത് തിരിച്ചു കിട്ടുമ്പോൾ ഏതോ ഒരു ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ ആയിരുന്നു ഞാൻ.
എന്താ സംഭവിച്ചത് എന്ന് പോലും മനസിലാവാത്ത എന്റെ നോട്ടം എനിക്ക് ചുറ്റുമുള്ള ആൾക്കാരിലേക്ക് ആണ് ആദ്യം തന്നെ പോയത്.
എനിക്ക് ബോധം വന്ന കണ്ടിട്ടാവണം അവിടെ ഉണ്ടായിരുന്ന നേഴ്സ് ഡോക്ടറെ വിളിക്കാൻ ആയിട്ട് പോവുന്നത് ഞാൻ കണ്ടിരുന്നു.
അൽപ സമയത്തിന് ശേഷം......
"ഹലോ എടൊ തനിക്ക് കേൾക്കാൻ പറ്റുന്നുണ്ടോ? "
എന്റെ അടുത്ത് വന്ന ഡോക്ടർ എന്നോടായി ചോദിച്ചു.
ഞാൻ : ഉണ്ട് ഞാൻ... ഞാൻ ഇതെവിടെ ആണ്?
ഡോക്ടർ : സീ മിസ്റ്റർ.......?
ഞാൻ : വിഷ്ണു
ഡോക്ടർ : അഹ് വിഷ്ണു..
ഇയാൾ ഓടിച്ചിരുന്ന വണ്ടി ആക്‌സിഡന്റ് ആയി ഇവുടെ എത്തിയതാണ്.
ഏകദേശം ഒരു മൂന്ന് മണിക്കൂർ ആയി കാണും. ഇപ്പോഴാണ് തനിക്ക് ബോധം വന്നത്.
വീട്ടിൽ ഉള്ള ആരുടേലും കോൺടാക്ട് നമ്പർ തന്നിരുന്നു എങ്കിൽ വിവരം അറിയിക്കാമായിരുന്നു.
ഞാൻ ഡോക്ടർക്ക് ഔസപ്പ് അച്ഛന്റെ നമ്പർ
💬 Comments
View all comments