Chapter Title : ❤️സഖി 2❤️ [സാത്താൻ?]
ആണ് മാധവൻ വിഷ്ണുവിന്റെ കൂടെ ഉണ്ടായിരുന്ന പയ്യന്റെ അച്ഛൻ ആണ്.
ഫാദർ എഴുന്നേറ്റ് അയാൾക്ക് നേരെ കൈകൂപ്പി.
ഡോക്ടർ : ഇരിക്കൂ നിങ്ങളെ രണ്ടുപേരെയും ഇങ്ങോട്ട് വിളിപ്പിച്ചത് ഒരു കാര്യം പറയാൻ ആണ്.
മാധവൻ സാർ ഇത് ഫാദർ ഔസപ്പ് വിജയുടെ കൂടെ ഉണ്ടായിരുന്ന പയ്യന്റെ ഗാർഡിയൻ ആണ്.
മാധവൻ : ?
ഫാദർ : ?
ഡോക്ടർ : മാധവൻ സാർ ഞാൻ താങ്കളോട് നേരത്തെ പറഞ്ഞിരുന്നില്ലേ വിജയുടെ കാര്യത്തിൽ നമുക്ക് ഇനി പ്രത്യേകിച്ച് ഒന്നും ചെയ്യാൻ സാധിക്കില്ല..
വെന്റിലേറ്ററിൽ നിന്നും മാറ്റുന്ന അതെ സമയം അയാളുടെ മരണം സംഭവിക്കും.
പറയുന്നത് വിഷമം ഉണ്ടാക്കുന്ന കാര്യം ആണെന്ന് അറിയാം പക്ഷെ അത് ഉൾകൊള്ളാനുള്ള മനഃശക്തി താങ്കൾക്ക് ഉണ്ടെന്ന് ആണ് എന്റെ വിശ്വാസം.
അഫ്ട്രോള് യു ആർ എ ഡോക്ടർ ട്ടൂ..
താങ്കൾ മനസ്സ് വെച്ചാൽ ചിലപ്പോൾ ഒരു ജീവൻ രക്ഷപെട്ടേക്കാം.
വിഷ്ണുവിലൂടെ തന്നെ വിജയ് ഇനിയും ജീവിച്ചേക്കാം ഇപ്പോൾ താങ്കൾ മനസ്സ് വെച്ചാൽ ചിലപ്പോൾ രണ്ടു ജീവനിൽ ഒരാളെ എങ്കിലും നമുക്ക് രക്ഷിക്കാൻ പറ്റും ബാക്കി ഒക്കെ താങ്കളുടെ തീരുമാനം ആണ്.
മാധവൻ : എനിക്ക് മനസ്സിലാവും ഡോക്ടർ എന്റെ മകൻ ജീവിക്കാൻ എന്തേലും ഒരു വഴി ഉണ്ടേൽ താങ്കൾ അത് ചെയ്യും എന്ന് ?
മറ്റൊരാളിലൂടെ എങ്കിലും അവൻ ജീവിക്കും എങ്കിൽ അങ്ങനെ ആവട്ടെ ഡോക്ടർ pappers ഒക്കെ റെഡി ആക്കിക്കോളൂ.
ട്രാൻസ്‌പ്ലന്റേഷൻ നടക്കട്ടെ.
ഫാദർ എനിക്ക് അങ്ങയോടു ഒരു അപേക്ഷ ഉണ്ട്..
ഫാദർ : പറഞ്ഞോളൂ
മാധവൻ : ഇടക്കൊക്കെ വിഷ്ണുവിനെ കാണാൻ ഞങ്ങളെ അനുവദിക്കണം.
മകനെ നഷ്ടപെടുന്നത് അറിയാതെ പുറത്ത് പ്രാർത്ഥനയോടെ ഇരിക്കുന്ന അവന്റെ അമ്മക്ക് ഇടക്കൊക്കെ തന്റെ മകനെ കാണാൻ ഉള്ള ഒരു അവസരം എങ്കിലും...????
ഫാദർ : എന്താ ഇത്.
നിങ്ങളുടെ വലിയ മനസ്സ് ഒന്ന് കൊണ്ട് മാത്രം ആണ് എന്റെ കുട്ടി ഇപ്പൊ ജീവിതത്തിലേക്ക് തിരികെ വരുന്നത്.
ഇടക്ക് എന്നല്ല എപ്പോൾ വേണം എങ്കിലും നിങ്ങൾക്ക് അവനെ കാണാൻ വരാം.
മാധവൻ : ???
അതികം വൈകാതെ തന്നെ
💬 Comments
View all comments