Chapter Title : ❤️സഖി 3❤️ [സാത്താൻ?]
അല്ല ചെയ്യണ്ടത്.
അവന്മാർ അഞ്ജലിയെ ഒന്നും ചെയ്യാതെ നോക്കണം.
ഇന്നലെ അവൻ പറഞ്ഞത് അവളെ.... ?
ആഷിക് : മോൻ ഇപ്പോൾ അതോർത്തു പേടിക്കണ്ട അവളെ ആരും ഒന്നും ചെയ്യത്തില്ല.
ഒന്നും അല്ലേലും നിന്റെ പെണ്ണെന്നു പറയുമ്പോൾ ഞങ്ങളുടെ പെങ്ങളല്ലേടാ...
ഞാൻ : ??????
ആഷിക് : എന്നാ ശെരി ഞങ്ങൾ കോളേജിലോട്ട് ചെല്ലട്ടെ. പിന്നെ ഇനി നീ ഡിസ്റ്റർജ് ആയി കഴിഞ്ഞേ നമ്മൾ കാണു.
ഞാൻ : ശെരി, പറഞ്ഞത് ഓർമ ഉണ്ടല്ലോ തല്ലാൻ നിൽക്കരുത്.
ഇതൊക്കെ ഒന്ന് മാറിയിട്ട് എനിക്ക് തന്നെ തീർക്കണം
ആഷിക് : അങ്ങനെ പറ.
ഈ പറഞ്ഞത് ന്യായം.
ശെരി ഞങ്ങൾ ഒന്നും ചെയ്യില്ല നീ ഒന്ന് ഓക്കേ ആയിട്ട് വാ.
ഞാൻ : ആഹ്.
ആഷിക്: എന്നാൽ ശെരിയാടാ....
ഹബീബ് : പോയിട്ട് വരാടാ ?
ഞാൻ : ????
അവർ പോയതിനു ശേഷം എന്റെ ചിന്ത മുഴുവനും അഞ്‌ജലിയായിരുന്നു.
അവന്മാർ അവളെ ഉപദ്രവിക്കുകയോ മറ്റോ ചെയ്യുവോ?
അത് മാത്രമായിരുന്നു എന്റെ പേടി.
അങ്ങനെ എന്തേലും ഉണ്ടായാൽ പിന്നെ ഒരുത്തനും ജീവനോടെ കാണില്ല എന്ന് മനസ്സിലുറപ്പിച്ചു തന്നെ ആയിരുന്നു ഞാൻ ഇരുന്നത്.
ഈ വേദനയിലും മറ്റു ചിന്തകൾക്കിടയിലും പ്രണയത്തിന്റെ ലഹരി അത് ഞാൻ അനുഭവിച്ചറിയുക ആയിരുന്നു.
രണ്ടു ദിവസം അവളെ കാണാതിരുന്നിട്ട് ഏറ്റവും വിലപ്പെട്ട എന്തോ നഷ്ടപ്പെട്ട അവസ്ഥ ആയിരുന്നു എനിക്ക്.
ഇനിയുള്ള രണ്ടു മാസം അവളെ ഒന്ന് കാണാൻ പോലും പറ്റില്ല എന്ന് ഓർക്കാൻ കൂടി എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല.
പെട്ടന്ന് ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്.
ഞാൻ ഫോൺ എടുത്തു നോക്കി.
മേഘ മിസ്സ് ആണ്.
കാര്യങ്ങൾ ഒക്കെ അവന്മാർ വിളമ്പി കാണും അത് അറിഞ്ഞുള്ള വിളിയാണെന്ന് വ്യക്തം.
ഞാൻ call അറ്റന്റ് ചെയ്ത് ചെവിയിലേക്ക് വെച്ചു.
ഞാൻ : ഹലോ മിസ്സേ....
മിസ്സ് : വിച്ചു.... എന്താ പറ്റിയത്.
ഞാൻ : എല്ലാം അവന്മാർ പറഞ്ഞില്ലേ മിസ്സേ.
മിസ്സ് : എന്നാലും എന്റെ കുഞ്ഞേ ഇവിടെ ഇത്രയും വിഷമുള്ളവർ ഒക്കെ
💬 Comments
View all comments