Chapter Title : ❤️സഖി 3❤️ [സാത്താൻ?]
ഉണ്ടോ?
കാണിച്ചു കൊടുക്കുന്നുണ്ട് എല്ലാത്തിനെയും ഞാൻ.
ഇനി ഇവിടെ ഒരുത്തനും പഠിക്കില്ല നോക്കിക്കോ. ?
ഞാൻ : അയ്യേ മിസ്സ് കരയുവാ ?.
എന്തിനാ മിസ്സേ വെറുതെ സെന്റി ആവുന്നേ എനിക്ക് കുഴപ്പമൊന്നും ഇല്ല.
ദേ നാളെ രാവിലെ ഡിസ്റ്റർജ് ആവും.
പിന്നെ സീൻ ഒന്നും ആക്കണ്ട കേട്ടോ.
മിസ്സ് : വിച്ചു... നീ എന്താ പറയുന്നേ?
ഇത്രയും വലിയ കൊള്ളരുതായ്മ കാണിച്ചിട്ടും അവന്മാർക്ക് എതിരെ ആക്ഷൻ ഒന്നും എടുക്കണ്ട എന്നാണോ?
ഞാൻ : അതെ.
കോളേജിൽ വെച്ചല്ല ഒന്നും സംഭവിച്ചത്.
അത് കൊണ്ട് തന്നെ മിസ്സ് എന്തൊക്കെ പറഞ്ഞാലും അവിടെ ഒന്നും സംഭവിക്കാൻ പോണില്ല.
പോരാഞ്ഞിട്ടവൻ നമ്മുടെ പ്രിൻസിപ്പളിന്റെ ബന്ധു കൂടിയല്ലേ.
ഈ കണക്ക് പുറത്ത് വെച്ച് തന്നെ ഞങ്ങൾ തീർത്തോളാം.
മിസ്സ് : എന്നാലും വിച്ചു....
ഞാൻ : ഒരു എന്നാലും ഇല്ല.
ഇപ്പൊ എന്റെ മേഘ കൊച്ചു പോയി പിള്ളേരെപഠിപ്പിക്ക് ഒരു രണ്ട് മാസം കഴിഞ്ഞു കാണാം കേട്ടോ. അല്ലേൽ ഇടക്ക് വീട്ടിലോട്ട് ഇറങ്ങിയാൽ മതി.
മിസ്സ് : അത് നീ പറഞ്ഞിട്ട് വേണ്ടല്ലോ. ഞാൻ വന്നോളാം ?
ഞാൻ : എന്നാ ശെരി മിസ്സേ തലക്ക് ചെറിയ പെയിൻ ഉണ്ട്.
മിസ്സ് : മ്മ്മ് ശെരി., റസ്റ്റ് എടുക്ക് കേട്ടോ.
ഞാൻ : അഹ് ഒകെ ??
Call കട്ട് ആയ ഉടനെ ഞാൻ വീണ്ടും ആലോചനയിൽ മുഴുകി. ആരോരും ഇല്ലാത്ത എനിക്ക് ഇപ്പോൾ എന്നെ പൊന്നുപോലെ സ്നേഹിക്കുന്ന ഒരു അച്ഛനും അമ്മയും ഉണ്ട്.
ദേ ഇപ്പോൾ വിളിച്ചില്ലേ സ്വന്തം കൂടപ്പിറപ്പിനെ പോലെ എന്നെ സ്നേഹിക്കുന്ന എന്റെ പെങ്ങൾ
ഇവരെ എല്ലാരേയും നീ എനിക്ക് തന്നില്ലേ ഭഗവാനെ. എങ്ങനെ ആണ് ഇതിനൊക്കെ ഞാൻ നന്ദി പറയുക. ?
ഇത്രയൊക്കെ തന്ന നിനക്ക് അഞ്ജലിയെ കൂടി എനിക്ക് തന്നൂടെ ? ?
നന്ദി പറയുന്നതിനൊപ്പം ഒരു അപേക്ഷ കൂടി തന്നു എന്ന് കരുതിയാൽ മതി കേട്ടോ ?.
അങ്ങനെ ഓരോന്ന് ആലോചിച് ഇരുന്ന് സമയം പോയി കൊണ്ടിരുന്നു.
ഇടക്ക് അമ്മ ഭക്ഷണം കൊണ്ടുവന്നു തരും.
💬 Comments
View all comments