0%

Chapter Title : ❤️സഖി 3❤️ [സാത്താൻ?]

Author : Kambikathakal Read All Parts 363

: അല്ല നിങ്ങൾ എന്താ ഈ സമയത്ത്.

ക്ലാസ്സ്‌ കഴിയാൻ ടൈം ആയില്ലല്ലോ?

സ്നേഹ : അതെങ്ങനാ ഇതറിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാ ഒരുത്തി ഇരുന്ന് കരയാൻ.

ഇപ്പോൾ കാണണം എന്നും പറഞ്ഞു.

പിന്നെ മേഘ മിസ്സാണ് വീട് പറഞ്ഞു തന്നത്.

അപ്പോഴാണ് ഞാൻ അഞ്ജലിയെ ശെരിക്കും ശ്രദ്ധിക്കുന്നത്.

കരഞ്ഞൊരു പരുവം ആയിട്ടുണ്ട് എന്റെ പെണ്ണ്.

എപ്പോഴും ഐശ്വര്യം തുളുമ്പുന്ന ആ മുഖം കാർമേഘം വന്നു മൂടിയ പോലെ കറുത്തു ഇരുണ്ടിരിക്കുന്നു.

കണ്ണുകൾ കരഞ്ഞു കണ്ണുനീർ വറ്റിയത് പോലെ ചുവന്നു തുടത്തും അവളുടെ മാൻ പെട കണ്ണുകൾക്ക് അഴക് പകരുന്ന കരിമഷി ആകെ പരന്നു മൊത്തത്തിൽ എന്റെ പെണ്ണ് ഒരു പരുവം ആയിരിക്കുന്നു.

ഞാൻ :എന്താടോ ഇത്.

എന്തിനാ ഇങ്ങനെ കരഞ്ഞു പ്രശ്നം ആക്കിയത്.

അഞ്ജലി : അത്.... ഞാൻ.... ഞാൻ കാരണമല്ലേ എല്ലാം... എനിക്ക് വേണ്ടി അല്ലെ ഏട്ടൻ.. ?

അവൾ വീണ്ടും പൊട്ടി കരയാൻ തുടങ്ങി.

ഞാൻ : എടൊ അതിനിപ്പോൾ എനിക്ക് ഒന്നും പറ്റിയില്ലല്ലോ?

പിന്നെ എന്തിനാ താൻ ഇങ്ങനെ ഇമോഷണൽ ആവുന്നത്.

ഈ കണക്കിന് ഞാൻ എങ്ങാനും ചത്തു പോയിരുന്നേൽ താൻ......

"ട്ടപ്പേ..."

പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ ഒരെണ്ണം കിട്ടി.

എത്ര കിളികളാ ഈ പറക്കുന്ന ?‍??️?️?️?️

ഒന്ന് റിലേ തിരിച്ചു കിട്ടി ഞാൻ നോക്കുമ്പോൾ കാണുന്നത് ദേഷ്യത്തോടെ എന്നെ നോക്കി ഇരിക്കുന്ന അഞ്ജലിയെ ആണ്.

അവൾ അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് പോവാൻ തിരിഞ്ഞതും ഞാൻ അവളുടെ കയ്യിൽ പിടിച്ചു അവിടെ ഇരുത്തി.

ഞാൻ : എടൊ നിങ്ങൾ രണ്ടാളും ഒന്ന് പുറത്തേക്ക് നിൽക്കുവോ?

ഞാൻ സ്നേഹയോടും ഗായത്രിയോടും ചോദിച്ചു.

സ്നേഹ : മ്മ്... നടക്കട്ടെ നടക്കട്ടെ ?

അതും പറഞ്ഞുകൊണ്ട് അവർ രണ്ടാളും പുറത്തേക്ക് ഇറങ്ങി. അപ്പോഴും എന്നെ നോക്കി ദഹിപ്പിക്കുക ആയിരുന്നു എന്റെ പെണ്ണ്.

അവർ പോയതും ഞാൻ അവളോടായി ചോദിച്ചു.

ഞാൻ : എന്താടോ എന്ത് അടിയാ ഇത്.... കിളി പോയല്ലോ മനുഷ്യന്റെ ?

അവൾ : ഇനി പറഞ്ഞാൽ ഇനിയും അടിക്കും. ഏട്ടന് വല്ലതും പറ്റിയാൽ

💬 Comments

View all comments