0%

Chapter Title : ❤️സഖി 4❤️ [സാത്താൻ?]

Author : Kambikathakal Read All Parts 640

കൊലയാളി എന്ന പേരും ?

എന്നിട്ട് ഇപ്പോൾ കയറി വന്നേക്കുന്നു എല്ലാം തെളിഞ്ഞു കഴിഞ്ഞപ്പോൾ അവന്റെയൊക്കെ ഒരു സഹതാപവും കൊണ്ട്.

ഓരോ ഗ്ലാസ്‌ മദ്യവും ഇറക്കുമ്പോൾ ഞാൻ എന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു. നിന്നിട്ട് കാര്യമില്ല എന്ന് മനസ്സിലായത് കൊണ്ടാവാം അവർ രണ്ടുപേരും പുറത്തേക്ക് ഇറങ്ങി.

പുറത്തിറങ്ങിയ ആഷിക് ഹബീബിനോട് ചോദിച്ചു.

ആഷിക് : വേണ്ടിയിരുന്നില്ല അല്ലെ?

കണ്ടില്ലേ അവൻ തന്നെ അവനെ പഠിപ്പിക്കുന്നത്? അന്ന് നമ്മൾ എങ്കിലും അവൻ പറഞ്ഞതൊക്കെ കേൾക്കണമായിരുന്നു.

ഹബീബ് : ശെരിയാണ്.

പക്ഷെ അന്നത്തെ അവസ്ഥയിൽ അത് ആരായാലും വിശ്വസിച്ചു പോവില്ലേ?

ആഷിക് : അതെ.... പക്ഷെ വർഷങ്ങൾ കൂടെ നടന്ന കൂട്ടുകാരനെ മാത്രം നമ്മൾക്ക് വിശ്വസിക്കാൻ ആയില്ല.

അപ്പോഴാണ് അവിടേക്ക് ഒരു വണ്ടി വന്നു നിന്നത്.

വണ്ടിയിൽ നിന്നും മഹാദേവൻ സാറിന്റെ ജനറൽ സെക്രട്ടറി കുറുപ്പ് സാർ ഇറങ്ങി.

പുറത്ത് നിൽക്കുന്ന അവരെ കണ്ടതും അദ്ദേഹം അവരോട് ചോദിച്ചു.

കുറുപ്പ് : അല്ല എന്താ രണ്ടാളും മാത്രം നിൽക്കുന്നത്. വിഷ്ണു എവിടെ???

ആഷിക് : അകത്തുണ്ട്.

അവൻ ഇപ്പോഴും ഞങ്ങളോട് ആ വെറുപ്പ് മാറിയിട്ടില്ല.

അല്ല അങ്ങനെ മാറുന്നതല്ലല്ലോ അത്

കുറുപ്പ് : സാരല്ല മക്കളെ ശെരിയാവും.

പിന്നെ ആ കുഞ്ഞിനേയും തെറ്റ് പറയാൻ പറ്റത്തില്ലല്ലോ?

അത്രക്ക് അത് അനുഭവിച്ചില്ലേ.....

ആഷിക് : മ്മ്.... അല്ല സാർ എന്താ ഇവിടെ?

കുറുപ്പ് : ആവശ്യം ഉണ്ട്. ഒരു വിധത്തിൽ പറഞ്ഞാൽ അയാൾ അനുഭവിച്ചതിനൊക്കെ ഒരു പകരം ആവില്ല എങ്കിലും ഒരു പരിധിവരെ പ്രയാശ്ചിത്തം ചെയ്യാൻ...

എന്താണ് അദ്ദേഹം പറയാൻ വരുന്നത് എന്ന്

💬 Comments

View all comments