0%

Chapter Title : ❤️സഖി 4❤️ [സാത്താൻ?]

Author : Kambikathakal Read All Parts 625

കുടുംബത്തിൽ കിട്ടിയ കൂട്ട്.

ബാക്കിയുള്ള ബന്ധുക്കൾക്ക് ഒന്നും എന്നെ കണ്ടുകൂടാ എങ്കിലും ഇവൾക്കും ഇവളുടെ അച്ഛൻ മഹാദേവനും എന്നെ വല്യ കാര്യമാണ്.

ബാക്കിയുള്ളവർക്കൊക്കെ ഒരു തെണ്ടി ചെക്കൻ വന്നു കോടിക്കണക്കിനു രൂപയുടെ സ്വത്തും അടിച്ചോണ്ടുപോകും എന്നാ പേടി ആയിരുന്നപ്പോൾ തന്റെ ചേട്ടനും ചേച്ചിക്കും സന്തോഷം ലഭിക്കുമെങ്കിൽ എന്തും ചെയ്യാം എന്ന മനോഭാവം ആയിരുന്നു ദേവൻ ചെറിയച്ഛന്റേത്.

അങ്ങനെ വിളിക്കാൻ ആണ് കേട്ടോ പുള്ളി പറഞ്ഞേക്കുന്നത്.

കലികയറി നിൽക്കുന്ന ഐഷുവിനെ കണ്ട് അഞ്ജലി ആകെ പേടിച്ചുപോയി.

അല്ല അവൾ മാത്രമല്ല കേട്ടോ ഞാനും.

എന്താ ഇപ്പോൾ ഉണ്ടായേ എന്ന മട്ടിൽ ഞാൻ അവളെ ഒന്ന് നോക്കി.

ഭദ്രകാളിയെ പോലെ ആ പിശാശ് ഞങ്ങൾക്കരികിലേക്ക് എത്തിയ ശേഷം അഞ്ജലിയോടായി ചോതിക്കാൻ തുടങ്ങി.

ഐഷു : ആരാടി നീ?

അഞ്ജലി : ഞ.... ഞാൻ.. അഞ്ജലി..

ഐഷു : അഞ്ജലിയോ ഏത് അഞ്ജലി.... ഞാൻ ചോദിച്ചത് നീ ഇവന്റെ ആരാ എന്നാ

അഞ്ജലി അവളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനാവാതെ നിന്ന് പരുങ്ങി...

ഐഷു : എന്താ ചോദിച്ചത് കേട്ടില്ലേ?

അഞ്ജലി : കേട്ടു ?

ഐഷു : എന്നാൽ പറ നീ ഇവന്റെ ആരാ ?

ഞാൻ : ഡി എന്താ ഇത് നീ എന്തിനാ ഇത്രക്ക് ദേഷ്യം കാണിക്കുന്നത്?

ഐഷു : വിഷ്ണു നിന്നോട് ഞാൻ ഒന്നും ചോദിച്ചില്ല.

നിന്നോട് ചോദിച്ചാൽ മറുപടി പറയുക.

ഇപ്പോൾ ദേ ഇവൾ പറയട്ടെ ഞാൻ ചോദിച്ചതിനുള്ള മറുപടി..??

ഞാൻ : അവൾ പറഞ്ഞാലും ഞാൻ പറഞ്ഞാലും എന്താ നിനക്ക് മറുപടി കിട്ടിയാൽ പോരെ?

💬 Comments

View all comments