Chapter Title : ❤️സഖി 4❤️ [സാത്താൻ?]
ആ എഴുന്നേറ്റോ?
അത് പിന്നെ ഞാൻ എന്തിനാ നിന്റെ പ്രൈവസിയിൽ കൈകടത്തുന്നത് എന്ന് തോന്നി. അതാ സോറി പറയാം എന്ന് കരുതി ഇങ്ങോട്ട് വന്നത്.
വന്നപ്പോൾ സാർ നല്ല ഉറക്കം പിന്നെ നിന്റെ ഉറക്കം കളയണ്ട എന്ന് കരുതി നിന്റെ ഒരു ബുക്കും വായിച്ചിവിടെ ഇങ്ങനിരുന്നു.
ഞാൻ : അപ്പോൾ എന്റെ തല എങ്ങനെ നിന്റെ മടിയിലെത്തി?
ഐഷു : ആ ബെസ്റ്റ് നിനക്ക് വീണപ്പോൾ ബോധവും പോയോ ചെക്കാ.
തല വേദനിക്കുന്നു എന്നും പറഞ്ഞു എന്റെ മടിയിൽ കയറി കിടന്നത് നീ തന്നെ അല്ലെ?
ഞാൻ : ഞാനോ? ആ ചിലപ്പോൾ ഉറക്കത്തിൽ ആയിരിക്കും
ഐഷു : ആ എന്തേലും ആവട്ടെ. വേദന ഉണ്ടോടാ?
ഞാൻ : തലക്ക് ചെറിയ ഒരു നീറ്റൽ അത്രേയുള്ളൂ.
ഐഷു : അഹ്, എന്തിനാ വെറുതെ വഴക്കിനൊക്കെ പോയത് അല്ലാതെ തന്നെ കൊല്ലാൻ കാത്തിരിക്കുന്നവരാ ചുറ്റും
ഞാൻ : കൊല്ലാനോ ആരെ നീ എന്തൊക്കെയാ ഈ പറയുന്നത്?
ഐഷു : അത്.. ഏയ്യ് ഒന്നുല്ലടാ ആ ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞതാ ?
ഞാൻ: കൊള്ളാം നല്ല ഫ്ലോ ഞാൻ വെറുതെ പേടിച്ചു. അല്ല ചെറിയച്ഛൻ വന്നില്ലേ?
ഐഷു : ആ ഇപ്പോഴെങ്കിലും തിരക്കിയല്ലോ?
ഇല്ല രാത്രി വരും.
ഞാൻ : അഹ്. പിന്നെ എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ ഒക്കെ? കുറെ ആയല്ലോ കണ്ടിട്ട് ഇങ്ങോട്ടേക്കു.
ഐഷു : ഓ നമുക്ക് എന്ത് വിശേഷം നിങ്ങൾക്കൊക്കെ അല്ലെ വിശേഷങ്ങളൊക്കെ.
ഞാൻ ഒരു ട്രിപ്പിൽ ആയിരുന്നു അതാ.
ഞാൻ : ആ എന്താ മോളെ ഇടക്കൊക്കെ ട്രിപ്പെന്നും പറഞ്ഞു പോകുന്നുണ്ടല്ലോ എന്താ നിന്റെ ഡോക്ടർ പഠിപ്പിന്റെ കൂടെ വല്ലവന്റെയും തലയിൽ കേറിയോ?
ഐഷു : ഓ നമ്മളെയൊക്കെ തലയിൽ വെക്കാൻ ആരാടാ ഉള്ളത്.
ഒരുത്തനെ ഒന്ന് പ്രേമിച്ചു വന്നതായിരുന്നു...
ഞാൻ : ഏഹ് നിനക്കും പ്രേമവോ ? പറ പറ ആരാ കക്ഷി
ഐഷു : ഓ അതിനി പറഞ്ഞിട്ടൊന്നും കാര്യമില്ല അവനു വേറെ ആളുണ്ട്
ഞാൻ : കൊള്ളാം... മൂഞ്ചി അല്ലെ
💬 Comments
View all comments