Chapter Title : ❤️സഖി 4.5❤️ [സാത്താൻ?]
എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ച ശേഷം അവിടെ ഇരുന്നു.
അൽപ സമയത്തിന് ശേഷം.....
ചെറിയച്ഛൻ : മോനെ വിഷ്ണുമോന്റെ സാധനങ്ങൾ ഒക്കെ പാക്ക് ചെയ്തേക്ക് കേട്ടോ അവനെ ഞാൻ കൊണ്ടുപോവുക ആണ്.
ഞാൻ : എങ്ങോട്ടേക്ക്?
ഞാൻ വരുന്നില്ല ചെറിയച്ച... ഞാൻ ഞാനിവിടെ തന്നെ കഴിഞ്ഞോളം.. മാത്രവുമല്ല ഇവിടുന്നാവുമ്പോൾ ജോലിക്ക് പോവാനും എളുപ്പം ആണ്.
ചെറിയച്ഛൻ : ദേ മോനെ ഇനി ഞാൻ പറയുന്നത് നീ കേട്ടാൽ മതി.
ഇപ്പോൾ ഏട്ടന്റെ സ്ഥാനത് ഞാൻ ആണ് ഇവിടെ ഉള്ളത്..
അവരുടെ ആഗ്രഹം പോലെ തന്നെ എല്ലാം നടക്കണം.
നീ ഇവിടെ ഒറ്റക്ക് ഇങ്ങനെ കുടിച് നശിക്കേണ്ട ആവശ്യം ഇല്ല.
ഞാൻ : ചെറിയച്ച അത്......
ചെറിയച്ഛൻ : ഒരു അതും ഇല്ല ദേ അച്ഛന്റെ സ്ഥാനത് നീ എന്നെ കാണുന്നുണ്ടേൽ മാത്രം കേട്ടാൽ മതി.
ഇന്ന് തന്നെ നീ നമ്മുടെ വീട്ടിലേക്ക് വരുന്നു ഞങ്ങളുടെ കൂടെ.
കേട്ടല്ലോ?
ഐഷു : അതെ അതുമതി.. നീ ഇനി ഇവിടെ ഒറ്റക്ക് നിൽക്കണ്ട.
ആരുമില്ല എന്ന നിന്റെ തോന്നലും അപ്പോഴുണ്ടാവില്ല.
ഞാൻ : എന്നാ പിന്നെ വീട്ടിലേക്ക് പോവാം.
അവിടെ തന്നെ നമുക്ക് എല്ലാവർക്കും താമസിക്കാമല്ലോ?
ചെറിയച്ഛൻ : അതൊക്കെ പോവാം അവിടെ ഇത്രയും നാൾ അടഞ്ഞു കിടന്നതല്ലേ?
അതൊക്കെ ഒന്ന് വൃത്തിയാക്കിയിട്ട് അങ്ങോട്ടേക്ക് പോവാം.
പിന്നെ ഇപ്പോൾ നീ ഞങ്ങളുടെ കൂടെ വാ...
നാളെ അവിടെ നിന്നും ഓഫിസിലേക്കും ബാക്കിയുള്ള പ്രൊപ്പേർറ്റീസ് നോക്കാനും പോവാം എന്താ?
ഞാൻ : ചെറിയച്ച അത്.....
ഐഷു : അച്ഛാ അവനു ഇപ്പോഴും നമ്മളെയൊന്നും ഉൾകൊള്ളാൻ ആയിട്ടില്ല ?.
പിന്നെ അച്ഛനെ പോലെ കാണാനും പറ്റില്ലായിരിക്കും ഇനി നിർബന്ധിക്കേണ്ട അവന്റെ ഇഷ്ടം പോലെ കാണിക്കട്ടെ
അവളുടെ വാക്കുകൾ കൊള്ളേണ്ട ഇടത്തു തന്നെ കൊണ്ട്.
അതുകൊണ്ട് തന്നെ ഞാൻ അവരോടൊപ്പം പോവാൻ സമ്മതം പറഞ്ഞു.
ഇതേ സമയം മറ്റൊരിടത്തു അടുത്തടുത്തുള്ള രണ്ട് ടെലഫോൺ ബൂത്തുകളിൽ നിന്നുകൊണ്ട് പരസ്പരം സംസാരിക്കുന്ന രണ്ടുപേർ.........
" സാർ നമ്മൾ ഇത്രയും കഷ്ടപ്പെട്ടതൊക്കെ വെറുതെ ആയല്ലോ?
നമ്മുടെ ആൾക്കാർ എല്ലാം അകത്തും ഇപ്പോൾ
💬 Comments
View all comments