0%

Chapter Title : ❤️സഖി 4.5❤️ [സാത്താൻ?]

Author : Kambikathakal Read All Parts 575

ഇപ്പോഴേ പറഞ്ഞേക്കാം നാളെ കമ്പനി തുറക്കാൻ പോവുമ്പോൾ ഈ കോലത്തിൽ എങ്ങാനും ആണ് വരുന്നതെങ്കിൽ നിന്റെ പേട്ട് തല ഞാൻ അടിച്ചു പൊട്ടിക്കും പറഞ്ഞേക്കാം.

മര്യാദക്ക് മുടിയും താടിയും ഒക്കെ വെട്ടി നടന്നോണം.

?

അവൻ നടക്കുന്നു ഭ്രാന്തൻ മാർക്ക് ഇതിലും വൃത്തി കാണും.

ഇപ്പോൾ അവൾ ആ പഴയ ഐഷു ആയി കഴിഞ്ഞു.

ഉള്ളിലുള്ളതൊക്കെ രണ്ടാളും പരസ്പരം പറഞ്ഞു തീർത്തത് കൊണ്ടാവാം രണ്ടാളുടെയും മനസ്സിലൊരു ആശ്വാസം തോന്നിയത്.

അത് ഞങ്ങളുടെ മുഖത്തും വ്യക്തമായിരുന്നു.

ഞങ്ങൾ രണ്ടാളും താഴേക്ക് പോയി.

എന്നോട് ചേർന്ന് തോളിൽ കയ്യിട്ടുകൊണ്ട് അവളും നടന്നു.

ഞങ്ങൾ താഴേക്ക് ചെല്ലുമ്പോൾ ചെറിയച്ഛനും ആഷിക്കും ഹബീബും കൂടി എന്തോ സംസാരിച്ചിരിക്കുക ആയിരുന്നു.

ഞങ്ങളെ കണ്ടത് കൊണ്ടാവണം പെട്ടന്ന് അവരുടെ സംസാരം അവർ നിറുത്തി.

"ഇപ്പോൾ അവൻ ഒന്നും അറിയരുത് കേട്ടോ "

ആഷിക്കിന്റെ ചെവിയിൽ ചെറിയച്ഛൻ പറഞ്ഞത് തീരെ നേർത്ത ശബ്ദത്തിൽ എനിക്ക് കേൾക്കാൻ സാധിച്ചു.

ഞാൻ അതിനെ കുറിച് ഒന്നും അവരോട് ചോദിക്കാൻ പോയില്ല എങ്കിലും എന്തോ എന്നിൽ നിന്നും എല്ലാവരും മറക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് എനിക്ക് വ്യക്തമായിരുന്നു.

ചെറിയച്ഛൻ വന്നു എന്നെ കെട്ടിപിടിച്ചു കൊണ്ട് ഒരുപാട് കരഞ്ഞു.

സത്യം അറിയാതെ തള്ളിപ്പറഞ്ഞതിൽ ആൾക്ക് നല്ല വിഷമം ഉണ്ട്.

ഞാൻ പുള്ളിക്കാരനെയും എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ച ശേഷം അവിടെ ഇരുന്നു.

അൽപ സമയത്തിന് ശേഷം.....

ചെറിയച്ഛൻ : മോനെ വിഷ്ണുമോന്റെ സാധനങ്ങൾ ഒക്കെ പാക്ക് ചെയ്തേക്ക് കേട്ടോ അവനെ ഞാൻ കൊണ്ടുപോവുക ആണ്.

ഞാൻ : എങ്ങോട്ടേക്ക്?

ഞാൻ വരുന്നില്ല ചെറിയച്ച... ഞാൻ ഞാനിവിടെ

💬 Comments

View all comments