Chapter Title : ❤️സഖി 4.5❤️ [സാത്താൻ?]
അച്ഛന്റെയും അമ്മയുടെയും ആത്മാക്കൾക്ക് സഹിക്കാനാവും എന്ന് തോന്നുന്നുണ്ടോ?
എല്ലാവരും തള്ളി പറഞ്ഞപ്പോഴും എന്റെ കൂടെ നിന്നിട്ടുള്ളത് കുറുപ്പ് സാർ മാത്രമാണ്.
അതുകൊണ്ട് തന്നെ ആവണം അദ്ദേഹത്തിന്റെ ചോദ്യങ്ങൾ എനിക്ക് മറുപടി കൊടുക്കാൻ കഴിയാത്ത വിധം എന്നെ കുഴപ്പിച്ചു.
ഞാൻ : സാർ അത്...... എനിക്ക് പറ്റുന്നില്ല ഇങ്ങനെ എല്ലാവരുടെയും പഴി കേട്ട് ജീവിക്കാൻ ??
സത്യം തെളിഞ്ഞു എങ്കിലും ഇപ്പോഴും എല്ലായിടത്തും ഞാൻ തന്നെ ആണ് കുറ്റവാളി.
കുറ്റം ചെയ്തവർ ആവട്ടെ എന്റെ ചതിയിൽ പെട്ട് ജയിലിൽ ആയവരും ?
കുറുപ്പ് : അതിന് ഇങ്ങനെ കുടിച്ചു നശിക്കുക ആണോ വേണ്ടത്?
അപ്പോൾ നിന്നെ ഏറ്റവും അതികം വിശ്വസിച്ച മാധവൻ സാറിനു നീ കൊടുക്കുന്ന പ്രതിഫലം ആണോ ഈ നശിച്ചുകൊണ്ടിരിക്കുന്നജീവിതം?
നിന്നെ വളർത്തി വലുതാക്കിയ ആ ഫാദറിന് നീ കൊടുക്കുന്ന പ്രതിഫലം ഇതാണോ?
സ്വന്തം മകനെ നിന്നിലൂടെ കണ്ട ആ അമ്മക്ക് ഇതാണോ നിനക്ക് കൊടുക്കാൻ ഉള്ളത് ?
കുറുപ്പ് സാറിന്റെ ചോദ്യങ്ങൾക്ക് എനിക്ക് മറുപടി ഇല്ലായിരുന്നു.
എന്റെ കണ്ണുകൾ എന്റെ നിയന്ത്രണ വലയം ഭേധിച്ചുകൊണ്ട് നിറഞ്ഞൊഴുകാൻ തുടങ്ങി.
ഞാൻ അലറി കരയാനും.
എന്റെ കരച്ചിൽ കണ്ടു സഹിക്കാൻ ആവാഞ്ഞിട്ടാവണം രണ്ടു കൈകൾ എന്റെ തോളിൽ അമർന്നത്.
ഞാൻ തല പൊക്കി ഒന്ന് നോക്കി.. അത് ആഷിക്കും ഹബീബും ആയിരുന്നു.
അത്രയും നേരം ഞാൻ അവരോടു കാണിച്ച ദേഷ്യമെല്ലാം പെട്ടന്ന് അലിഞ്ഞു പോകുന്നപോലെ എനിക്ക് തോന്നി.
ഞാൻ അവരെ രണ്ടാളെയും കെട്ടി പിടിച്ചുകൊണ്ടു അലറി വിളിച്ചു കരയാൻ തുടങ്ങി.
ശേഷം കുറുപ്പ് സാറിനോടായി പറഞ്ഞു തുടങ്ങി.
ഞാൻ
💬 Comments
View all comments