Chapter Title : ❤️സഖി 4.5❤️ [സാത്താൻ?]
: ഞാൻ എന്ത് ചെയ്യാൻ ആണ് സാർ.
സാർ പറഞ്ഞില്ലേ ആ അച്ഛനും അമ്മയ്ക്കും എന്റെ ഔസപ്പ് അച്ഛനും വേണ്ടി എനിക്ക് എന്താ ചെയ്യാൻ കഴിയുക.
ഒന്നുമില്ല ഒന്നും ചെയ്യാൻ കഴിയാത്ത ഒരുത്തൻ ആണ് ഞാൻ.
എന്തിനു വേണ്ടി ഒരു ആവശ്യവും ഇല്ലാതെ സ്വന്തം മകന്റെ ഹൃദയം തന്നു ജീവിതത്തിലേക്ക് കൊണ്ടുവന്ന വെറും പാഴ്ജന്മം. ?
കുറുപ്പ് : അല്ല കുഞ്ഞേ നിനക്ക് ചെയ്യുവാൻ ഇനിയും ഉണ്ട്.
ആ അച്ഛനും അമ്മയും നിനക്ക് ചെയ്യാനുള്ളത് കൃത്യമായി തന്നെ എല്പിച്ചിട്ടുണ്ട് അത് എൽപ്പിക്കേണ്ടവരുടെ കൈകളിൽ.
ഇന്ന് അവർ മുഖേന ഞാൻ അത് നിന്നെ എൽപ്പിക്കാൻ പോവുകയാണ്.
നിന്റെ അച്ഛൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം നോക്കി നടത്തേണ്ടത് ഇനി നീയാണ്.
ഞാൻ : സാർ എന്താണ് പറഞ്ഞു വരുന്നത് എനിക്ക് മനസ്സിലാവുന്നില്ല.
കുറുപ്പ് : മോനെ അവർക്ക് ഉണ്ടായ അപകടം അത് മുൻകൂട്ടി തന്നെ മാധവൻ സാർ കണ്ടിരുന്നു.
അദ്ദേഹം തന്റെ സമ്പാദ്യം മുഴുവനും മോന്റെ പേരിലാണ് എഴുതിയിരിക്കുന്നത്.
ഇനി ഇതെല്ലാം നോക്കി നടത്താൻ ചുമതലപ്പെട്ടതും മോൻ തന്നെയാണ്.
ഞാൻ : വേണ്ട സാർ.
അന്നും ഇന്നും ഞാൻ ഒന്നിനും വേണ്ടി ആഗ്രഹിച്ചിട്ടില്ല.
ഇനിയും ആഗ്രഹിക്കുകയും ഇല്ല.
എനിക്ക് വേണ്ട ഇതൊന്നും ?
കുറുപ്പ് : പക്ഷെ ദേ ഈ കത്ത് കൂടി വായിച്ചു നോക്ക് എന്നിട്ട് പറ.
ഞാൻ കുറുപ്പ് സാർ നീട്ടിയ കത്ത് വാങ്ങി വായിച്ചു.
എന്റെമേൽ ഇത്രയും വിശ്വാസം ഉള്ള അച്ഛന്റെയും അമ്മയുടെയും അവസാന ആഗ്രഹം അത് ഞാൻ ഇതെല്ലാം നോക്കി നടത്തുക എന്നതാണ്.
പക്ഷെ എങ്ങനെ?
💬 Comments
View all comments