Chapter Title : ❤️സഖി 4.5❤️ [സാത്താൻ?]
നിന്നെ സത്യം അറിയാതെ ദ്രോഹിച്ച ഒറ്റ കാര്യം കൊണ്ടാണ് അവർ രണ്ടാളും പുറത്തേക്ക് പോയത്.
എന്നാണോ നിനക്ക് അവരുടെ ആവശ്യം ഉണ്ടെന്ന് അവർ അറിഞ്ഞത് അപ്പോൾ തന്നെ അവർ എത്തി.
ഇപ്പോൾ വീട്ടിലുണ്ട്.
ഞാൻ : അവളെ കുറ്റം പറയാൻ പറ്റില്ലടാ... ആരായാലും വിശേശിച്ചുപോവും അങ്ങനെ അല്ലെ എല്ലാം അവർ ഫ്രെയിം ചെയ്തത്.
എന്തിനു കൂടെ നിഴലുപോലെ നടന്ന നീ പോലും വിശ്വസിച്ചില്ലേ?
ആഷിക് : ഡാ അത്.... നീ അത് വിട് പറ്റിപ്പോയി...
ഞാൻ : ഞാൻ വിട്ടു.
പിന്നെ കൊലയാളിയുടെ കൂട്ടുകാർ എന്നൊരു പേര് വേണ്ടന്ന് കരുതിയാ നിങ്ങളെ ഞൻ അകറ്റി നിറുത്തിയതും.
അല്ല ഹബീബ് എവിടെ?
ആഷിക് : അവൻ കുറുപ്പ് സാറിനെ ആക്കാൻ പോയി.
ഇനി വൈകുന്നേരം ഐഷുവിനെയും മഹാദേവൻ സാറിനെയും കൂട്ടിയെ വരൂ.
ഞാൻ : അവർ അവരെന്തിനാ ഇങ്ങോട്ടേക്കു വരുന്നത്.
വേണ്ടടാ അവര് വന്നിതെല്ലാം കണ്ടാൽ ശെരിയാവില്ല.
ആഷിക് : ഇനി പറഞ്ഞിട്ട് കാര്യമില്ല തീരുമാനം സാറിന്റെയാണ്.
ഞാൻ : ഡാ ഞാൻ.. ഞാൻ എങ്ങനെ ആണ് അവരെ ഫേസ് ചെയ്യുക?
അവളുടെ കണ്മുന്നിൽ പോലും ചെന്നുപോവരുതെന്ന അവൾ അന്ന് പറഞ്ഞത്.
ആഷിക് : ഒരു തെറ്റിദ്ധാരണയുടെ പുറത്ത് പറ്റിയതല്ലേ
അവൾ അതിനു നിന്നോട് മാപ്പ് പറയാൻ വന്നിട്ടും നീയല്ലേ അത് വകവെക്കാതിരുന്നത്.
ഞാൻ : എങ്കിലും.... ആ എന്തേലും ഒക്കെ ആവട്ടെ... അവര് വരുമ്പോൾ എന്നെ നീ വിളിച്ചാൽ മതി ഞാൻ ഒന്ന് കിടക്കാൻ പോവാ.
ആഷിക് : ആ എന്നാ ഞാൻ പോയി എന്തേലും കഴിക്കാൻ വാങ്ങി വരാം.
ഞാൻ : ശെരി..
അതും പറഞ്ഞു ഞാൻ മുകളിലേക്ക് തന്നെ പോയി.
അവൻ വണ്ടിയും എടുത്ത് പോകുന്ന ശബ്ദവും കേട്ടു.
ഇന്നലെ വരെ ആരും ഇല്ലാതിരുന്ന എന്റെ ജീവിതത്തിൽ ദേ വീണ്ടും ഓരോ മാറ്റങ്ങൾ സംഭവിക്കുന്നു.
പണ്ടും അത് തന്നെയായിരുന്നു പക്ഷെ ഒരിക്കലും ഒന്നും ആഗ്രഹിച്ചിരുന്നില്ല.
ഇന്നിപ്പോൾ ഒരു വലിയ ചുമതല തന്നെ എനിക്ക് നിറവേറ്റാൻ ഉണ്ട്.
അത് അവരുടെ ആഗ്രഹം പോലെ തന്നെ എല്ലാം നല്ലരീതിയിൽ
💬 Comments
View all comments