0%

Chapter Title : ❤️സഖി 4.5❤️ [സാത്താൻ?]

Author : Kambikathakal Read All Parts 232

നോക്കി നടത്തുക എന്നത് തന്നെ ആണ്.

ഓരോന്ന് ആലോചിച്ചുകൊണ്ട് ഞാൻ അങ്ങനെ കിടന്നു.

എപ്പോഴോ ഉറക്കത്തിലേക്കും വഴുതി വീണിരുന്നു.

ആരോ അടുത്തിരുന്നു തേങ്ങി കരയുന്നത് പോലെ തോന്നിയിട്ടാവണം ഞാൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്.

കണ്ണ് തുറന്നപ്പോൾ കാണുന്നത് എനിക്ക് അരികിലായിരുന്നു തേങ്ങി കരയുന്ന ഐഷുവിനെ ആണ്.

എന്തോ വലിയ തെറ്റ് ചെയ്തത് പോലെ ആയിരുന്നു അവളുടെ മുഖ ഭാവം.

ഞാൻ കണ്ടിരുന്ന ഐഷു ഒരിക്കലും ഇങ്ങനെ ആയിരുന്നില്ല.

എപ്പോഴും ഒരു കുറുമ്പ് മുഖത്തൊളിപ്പിച്ചു കൊണ്ട് നടക്കുന്ന അവളിൽ ആ പഴയ കുറുമ്പും സന്തോഷവും ഒന്നും കാണാൻ പോലും ഇല്ലായിരുന്നു.

ഞാൻ എഴുന്നേറ്റത് പോലും അറിയാതെ ഇരുന്ന് തേങ്ങി കരയുകയാണ് പാവം.

അവൾ ആരോടെന്നില്ലാതെ എന്തൊക്കെയോ പറയുന്നതും കേൾക്കാം.

എന്താണ് പറയുന്നത് എന്നറിയാൻ ഞാൻ അവളുടെ വാക്കുകളിലേക്ക് കാതോർത്തു...

ഐഷു : എല്ലാം... എല്ലാം ഞാൻ കാരണം ആണ്. അന്ന് നീ പറഞ്ഞതൊന്നും കേൾക്കാൻ പോലും ഞാൻ മനസ്സ് കാണിച്ചില്ല ?

അതിനൊരു അവസരം പോലും ഞാൻ നിനക്ക് നിഷേധിച്ചു.

കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ പോലും സമ്മതിക്കാതിരുന്ന വെറും പാപി ആണ് ഞാൻ ?

ക്ഷെമിക്കണം ഒരാവർത്തി അല്ല പല തവണ പറയണം എന്ന് കരുതിയതാണ്.

നിന്നെ എങ്ങനെ നേരിടണം എന്ന് പോലും അറിയില്ലായിരുന്നടാ എനിക്ക് ?

അതും പറഞ്ഞുകൊണ്ട് അവൾ എന്റെ കാലിൽ വീണു കരയാൻ തുടങ്ങി.

അത്രയും നേരം ഞാൻ ഉണർന്നത് പോലും അവളെ അറിയിക്കാൻ ഞാൻ തയ്യാറായിരുന്നില്ല പക്ഷെ അവളുടെ എല്ലാം ഏറ്റു പറഞ്ഞുകൊണ്ടുള്ള കരച്ചിലും കാലുപിടിച്ചു മാപ്പ് പറയുന്നതും കൂടി ആയപ്പോൾ എന്റെ നിയന്ത്രണം എല്ലാം നഷ്ടമായി കഴിഞ്ഞിരുന്നു.

ഞാൻ പെട്ടന്ന് ചാടി എഴുന്നേറ്റു.....

ഞാൻ എഴുന്നേറ്റത് കണ്ടിട്ടാവണം അവൾ എന്റെ അടുത്തുനിന്നു എഴുന്നേറ്റ് പുറത്തേക്ക് പോവാൻ ഒരുങ്ങി.

ഒരു പക്ഷെ അന്ന് അവൾ എല്ലാം മനസ്സിലാക്കി എന്നെ കാണാൻ വന്നപ്പോൾ എന്റെ മുന്നിലേക്ക്‌ ആരും വരണ്ട എന്ന് പറഞ്ഞത് കൊണ്ടാവാം.

സത്യം പറഞ്ഞാൽ ഇപ്പോഴാണ് ഞാൻ അവളുടെ മുഖം മുഴുവനായും കാണുന്നത്.

ഇത്രയും നേരം ഒരു വശം തിരിഞ്ഞിരുന്നത് കൊണ്ട് മുഴുവനായും കണ്ടിരുന്നില്ല.

💬 Comments

View all comments