Chapter Title : ❤️സഖി 5❤️ [സാത്താൻ?]
?
ജിബിൻ : തെറ്റ് എന്റെ ഭാഗത്താണ് നീ ക്ഷമിക്ക് അല്ല വേണമെങ്കിൽ നീ എന്റെ കൈ ഓടിച്ചോ. അപ്പോഴത്തെ ആ കള്ളിന്റെ പുറത്ത് സംഭവിച്ചു പോയതാണ് ?
ഞാൻ : ഏയ്യ് സാരല്ല ഞാൻ അതൊക്കെ വിട്ടു. ഞാനും നിന്നെ അന്ന് തല്ലാൻ പാടില്ലായിരുന്നു നീയും ക്ഷമിച്ചേക്ക് ?
ജിബിൻ : ? ?
അവൻ തിരികെ പോവുന്നത് അത്ഭുതത്തോട് കൂടെ തന്നെ ഞങ്ങൾ നോക്കി നിന്ന്. പക്ഷെ തിരിച്ചു നടക്കുമ്പോൾ അവനിൽ തെളിഞ്ഞ ആ ഒരു ദുഷ്ടത നിറഞ്ഞ ചിരി അല്ല പ്ലാൻ ചെയ്തതൊക്കെ നടത്തിയെടുത്തവന്റെ ചിരി ഞങ്ങൾ ആരും അപ്പോൾ കണ്ടില്ല.
അവൻ പോയതും ആഷിക് എന്നോട് ചോദിക്കാൻ തുടങ്ങി.
ആഷിക് : അല്ലടാ ഇവന്റെ തലക്ക് ആരേലും അടിച്ചോ?
ഞാൻ : ആ എനിക്കും അതാ മനസ്സിലാവാത്തത്
ഹബീബ് : എന്ത് തേങ്ങ എങ്കിലും ആവട്ടെ ആ ഒരു സീൻ ഇങ്ങനങ്ങു തീരുന്നേൽ തീരട്ടെ.
ഇനി എന്തിനെലും വന്നാൽ ബാക്കി അപ്പോൾ നോക്കാം.
ഞാൻ : അതാണ് വാ നമുക്ക് പോവാം.
അതും പറഞ്ഞു ഞങ്ങൾ ക്ലാസ്സിലേക്ക് പോയി.
ഇതേ സമയം ജിബിൻ ഫോണിൽ ......
ജിബിൻ : എല്ലാം നീ പറഞ്ഞപോലെ തന്നെ ചെയ്തിട്ടുണ്ട് ഇനി എന്താ പ്ലാൻ?
?: ഇനി അവന്മാരുമായി കൂടുതൽ അടുക്കണം പക്ഷെ ഉടനെ വേണ്ട അവസരം വരും അപ്പോൾ മാത്രം.
ജിബിൻ : നീ എന്നാ ലാൻഡ് ചെയ്യുന്നത് സാർ പറഞ്ഞത് ഓർമയില്ലേ 2 ദിവസത്തേക്ക് അവനെ ഇവിടുന്ന് മാറ്റിയെ പറ്റു.
? : അവരോടു ഡേറ്റ് ഫിക്സ് ചെയ്തോളാൻ പറ. അവർ പറയുന്ന ദിവസം അവൻ അവിടെ ഉണ്ടാവില്ല.
ചെയ്യാനുള്ളതൊക്കെ ചെയ്തതിനു ശേഷം മാത്രമേ അവൻ എത്തു.
ജിബിൻ : ശെരി..... എന്തായി കാര്യങ്ങളൊക്കെ കഴിഞ്ഞോ
?: കഴിഞ്ഞു ഇന്ന് രാത്രിയോ നാളെയോ എത്തും.
ജിബിൻ : ആ പിന്നെ എത്തി കഴിഞ്ഞിട്ട് നേരെ എന്റെ ഫ്ലാറ്റിലോട്ട് പോര് കുറെ ആയി നിന്റെ രുചി അറിഞ്ഞിട്ട്.
?: അയ്യടാ ഇത്രക്ക് കൊതി പാടില്ല കേട്ടോ.
💬 Comments
View all comments