Chapter Title : ❤️സഖി 5❤️ [സാത്താൻ?]
അസ്ഥിക്ക് പിടിച്ചു പോവുമോ ഈശ്വരാ..
അങ്ങനെ ഓരോന്നാലോചിച്ചിരിക്കുമ്പോൾ ആണ് ഫോണിൽ എന്തോ നോട്ടിഫിക്കേഷൻ വന്ന ശബ്ദം കേട്ടത്.
ഫോൺ എടുത്ത് നോക്കിയപ്പോൾ ഇത്രയും നേരം നെടുവീർപ്പെട്ടിരുന്നതിനു ഒരു ആശ്വാസം ലഭിച്ചു എന്ന് വേണേൽ പറയാം.
അതെ അവൾ എന്റെ അഞ്ചു മെസ്സേജ് അയച്ചിരിക്കുന്നു.
ഒട്ടും വൈകാതെ തന്നെ ഞാൻ അവളുടെ മെസ്സേജിന് മറുപടി അയച്ചു.
CHAT......
അഞ്ജലി : ഏട്ടാ....
ഞാൻ : എന്തോ... എവിടെ ആയിരുന്നു നീ എത്ര ദിവസം ആയി ഒന്ന് മെസ്സേജ് എങ്കിലും അയച്ചിട്ട്.
അഞ്ജലി : അവർ പറഞ്ഞില്ലായിരുന്നോ വീട്ടിൽ വന്നു കഴിഞ്ഞാൽ മെസ്സേജ് അയക്കുന്നതൊക്കെ പാടാ അതല്ലേ.
ഇപ്പോൾ തന്നെ കസിന്റെ വീട്ടിൽ വന്നപ്പോൾ മെസ്സേജ് അയച്ചതാ.
ഞാൻ : ആ ഞാൻ ചുമ്മാ ചോദിച്ചതാ എല്ലാം ഞാൻ അറിഞ്ഞായിരുന്നു.
അഞ്ജലി : ആ എന്തെടുക്കുവാ?
ഞാൻ : കിടക്ക.... എന്തെടുക്കുവാ?
അഞ്ജലി : ഞാനും.....
ഞാൻ : പിന്നെ അവിടുത്തെ ചടങ്ങുകളൊക്കെ കഴിഞ്ഞോ?
. അഞ്ജലി : കഴിഞ്ഞു.അതോണ്ട് ഒന്ന് കറങ്ങാൻ ഒക്കെ പോയേച്ചും കസിന്റെ വീട്ടിലേക്ക് പൊന്നു
ഞാൻ : അഹ് ബെസ്റ്റ്... അല്ല ഇങ്ങോട്ടൊന്നും ഇനി വരുന്നില്ലേ? ഒരാൾ ഇവിടെ കാത്തിരിപ്പുണ്ട് എന്ന ചിന്ത വല്ലതും ഉണ്ടോ?
അഞ്ജലി : ഞാൻ നാളെ കഴിഞ്ഞെത്തും ഏട്ടാ. പിന്നെ സാഹചര്യം കൊണ്ടല്ലേ അല്ലാതെ ഏട്ടനെ ഞാൻ മറക്കും എന്ന് തോന്നുന്നുണ്ടോ.?
ഞാൻ : മ്മ്മ്, നേരിട്ടൊന്ന് സംസാരിക്കണം എന്ന് കരുതിയിട്ട് നടക്കുന്നില്ലല്ലോ മോളെ
അഞ്ജലി : സംസാരിക്കാൻ തന്നെയാണോ ഉദ്ദേശം ?
ഞാൻ : അല്ലാതെ എന്ത്?
💬 Comments
View all comments