0%

Chapter Title : ❤️സഖി 5❤️ [സാത്താൻ?]

Author : Kambikathakal Read All Parts 1.1K

യു ?

ഞാൻ : മിസ്സ്‌ യു റ്റൂ ആൻഡ് ലവ് യു റ്റൂ ???

അഞ്ജലി : bye ഇനി സംസാരിച്ചിരുന്നാൽ ചിലപ്പോൾ പിടി വീഴും.

ഞാൻ : മ്മ് ശെരി പറ്റുമ്പോൾ ഒക്കെ മെസ്സേജ് ഇടണം കേട്ടോ ?

അഞ്ജലി : ആ ശെരി ??

END.....

പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സന്തോഷം ആയിരുന്നു അവളുടെ മെസ്സേജ് വന്നപ്പോൾ എനിക്ക് ഞാൻ അത്രമാത്രം അവളെ സ്നേഹിച്ചിരുന്നു എന്ന് തന്നെ പറയാം.

ഇനി രണ്ടേ രണ്ടു ദിവസങ്ങൾ അത്ര കൂടി കാക്കണമല്ലോ അവളെ കാണാൻ എന്ന ഒരു പരിഭവം മാത്രമായിരുന്നു എനിക്കിപ്പോൾ ഉള്ളത്.

പിന്നീടുള്ള രണ്ടു ദിവസങ്ങൾ വലിയ സംഭവവികാസങ്ങൾ ഒന്നും തന്നെ ഇല്ലാതെ അങ്ങ് കടന്നുപോയി.

ഇടക്കൊക്കെ സമയം കിട്ടുന്നതുപോലെ അവൾ മെസ്സേജും കോളും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു.

ഇതിനിടയിൽ ഹോസ്റ്റലിൽ എത്തി എന്നും നാളെ കാണാം എന്നും അവൾ എന്നെ അറിയിച്ചിരുന്നു.

പരസ്പരം പ്രണയത്തിലയത്തിന് ശേഷം നേരിട്ട് കാണുന്ന ഒരു ത്രില്ലിൽ ആയിരുന്നു ഞാൻ അപ്പോൾ.

കിടന്നിട്ട് ഉറങ്ങാനും പറ്റുന്നില്ല എങ്ങനെ എങ്കിലും സമയം തള്ളിനീക്കി രാവിലെ ആയാൽ മതി എന്നൊരു ചിന്ത മാത്രം.

രാവിലെ പതിവിലും ഒരുപാട് നേരത്തെ തന്നെ റെഡി ആയിറങ്ങുന്ന എന്നെ അത്ഭുതത്തോട് കൂടെ നോക്കി നിൽക്കുന്ന അച്ഛനെയും അമ്മയെയും ആണ് താഴെക്കിറങ്ങുമ്പോൾ കാണുന്നത്.

അവരുടെ ആ അത്ഭുതം മറച്ചുവെക്കാതെ തന്നെ അച്ഛൻ എന്നോടായി ചോദിച്ചു.

അച്ഛൻ : എന്താ മോനെ ഇന്ന് ഇത്ര നേരത്തെ റെഡി ആയിറങ്ങുന്നത്

ഞാൻ : ചുമ്മാ ? കുറച്ചു നേരത്തെ അങ്ങ് പോയേക്കാം

💬 Comments

View all comments