Chapter Title : ❤️സഖി 5❤️ [സാത്താൻ?]
വെച്ച് തരും ഞാൻ.
കുടിക്കാൻ നടക്കുന്നു അവൻ ?
ഞാൻ : നിങ്ങൾ എന്താ മനുഷ്യ ഓന്ത് ആണോ എത്ര പെട്ടന്ന ആൾ ആകെ മാറിയത്. എന്നോട് വേണോ എന്ന് ചോദിച്ചത് തന്നെ ചെറിയച്ഛൻ അല്ലെ?
ചെറിയച്ഛൻ : ഞാൻ അങ്ങനെ പലതും ചോദിക്കും അതൊന്നും തരാൻ ആയിരിക്കില്ല.
അല്ല നിനക്ക് നിന്റെ കോഴ്സ് ഒന്നും കംപ്ലീറ്റ് ചെയ്യണം എന്നില്ലേ?
ഞാൻ : ഓ അതിനൊന്നും ഒരു താല്പര്യവും ഇല്ല. സത്യം പറഞ്ഞാൽ ജീവിക്കാൻ പോലും ?
ചെറിയച്ഛൻ : എനിക്ക് മനസ്സിലാവും മോനെ നിന്റെ പ്രശ്നം എന്താണന്നു.
ഒരുപക്ഷെ അന്ന് നീ പറഞ്ഞതൊക്കെ ഞങ്ങൾ ഒന്ന് കേൾക്കാൻ മനസ്സ് കാണിച്ചിരുന്നെങ്കിൽ ഈ ഒരു അവസ്ഥയിൽ നിന്നെ കാണേണ്ടി വരില്ലായിരുന്നു.
ഞാൻ : വേണ്ട ചെറിയച്ച അത് ഒന്നും ഇനി ഓർമിപ്പിക്കണ്ട. ഞാൻ എല്ലാം മറക്കാൻ ശ്രമിക്കുകയാണ് ?
ഇപ്പോൾ ആകെ ഒരു ലക്ഷ്യം എന്നെ വിശ്വസിച്ചുകൊണ്ട് എല്പിച്ചതൊക്കെ വലിയ ലാഭം ഇല്ലേലും നഷ്ടത്തിലാവാതെ നോക്കിനടത്തണം.
പിന്നെ ഔസപ്പ് അച്ഛൻ പോയപ്പോൾ ഓർഫനെജിലെ കുട്ടികൾക്കുള്ള ചിലവും കാര്യങ്ങളും ഒന്നും അങ്ങനെ കൃത്യമായി നടന്നിട്ടില്ല അവരും വല്യ കഷ്ടത്തിലാണ് അതുകൂടി ഒന്ന് നല്ലരീതിയിൽ ആക്കണം അത്രേയുള്ളൂ ഇപ്പോൾ മനസ്സിൽ.
അതിനിടയിൽ വേറെ ഒന്നും ഞാൻ ചിന്തിക്കുന്നില്ല
ചെറിയച്ഛൻ : മ്മ് എല്ലാം ശെരിയാവും. പിന്നെ ആ കുട്ടികൾക്ക് ഇപ്പോൾ ആവശ്യമുള്ളതൊക്കെ ഞാൻ ചെയ്യാം.
നാളെ തന്നെ കുറുപ്പിനോട് ഞാൻ അവിടെ ചെന്ന് വേണ്ടതൊക്കെ ചെയ്യാൻ പറഞ്ഞേൽപ്പിക്കാം പോരെ?
ഞാൻ : ? അല്ല ചെറിയച്ഛൻ എന്താ ഈ രാത്രിക്ക് ഇവിടെ ഒറ്റക്ക് വന്നിരിക്കുന്നത്?
ചെറിയച്ഛൻ : ഒന്നുല്ലടാ ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കുക ആയിരുന്നു.
പിന്നെ ഒറ്റക്ക് എങ്ങിട്ടേക്കും പോവാൻ നിൽക്കണ്ട കേട്ടോ.... ആരേലും കൂടെ ഉണ്ടേൽ മാത്രം വെളിയിലെക്കൊക്കെ പോയാൽ മതി.
ഞാൻ : അതെന്താ അങ്ങനെ?
ചെറിയച്ഛൻ : കാര്യം ഉണ്ട്... സമയമാവുമ്പോൾ ഞാൻ പറയാം.
വാ പോയി കിടക്കാൻ നോക്ക് വെറുതെ മഞ്ഞു കൊള്ളാൻ നിൽക്കണ്ട.
കൂടുതലൊന്നും ചോദിച്ചിട്ട് കാര്യമില്ല എന്നറിയാവുന്നത് കൊണ്ട് ഞാൻ അധികം
💬 Comments
View all comments