Chapter Title : ❤️സഖി 5❤️ [സാത്താൻ?]
ഞാൻ : എന്നാലേ തല്ക്കാലം ഇന്നത്തേക്ക് ഇത്ര മതി എനിക്കും ആഗ്രഹം ഉണ്ട് പക്ഷെ ഇനി ഇവിടെ നിന്നാൽ പിള്ളേരൊക്കെ വന്നു തുടങ്ങും അതാ. നമ്മളെ പോലെ ഒരുപാട്പേർക്ക് വന്നു നിൽക്കണ്ട സ്ഥലം ആണ് ?
അഞ്ജലി : പോവാം അല്ലെ?
ഞാൻ :ആ പോവാം. അല്ല ചുണ്ടൊക്കെ ഒന്നുകൂടി ചുവന്നു തുടുത്തല്ലോ അല്ലെങ്കിലേ നിന്റെ ചുണ്ട് ചുവന്നിട്ടാ ദേ ഇപ്പോൾ കടിച്ചു പറിക്കാൻ തോന്നുന്നു ?
അഞ്ജലി : ആ നിങ്ങൾ തന്നല്ലേ മനുഷ്യ അങ്ങനെ ചുവന്നിട്ടുണ്ടെൽ അതിനു കാരണം. എന്നിട്ട് ഇപ്പോൾ കടിച്ചു പറിക്കുകയും വേണോ ?
ഞാൻ : ഈ... ?
അഞ്ജലി : വാ പോയേക്കാം ഇനി ഇവിടെ നിന്നാൽ ചിലപ്പോൾ കണ്ട്രോൾ പോവും. ?
ഞാൻ : ആരുടെ?
അഞ്ജലി : രണ്ടാളുടെയും തന്നെ ?
ഞാൻ : ആ അങ്ങനെ പറ. വാ പോവാം.
ഞങ്ങൾ രണ്ടാളും വന്ന അതെ ഇടനാഴിയിലൂടെ തിരികെ നടക്കാൻ തുടങ്ങി. ഇങ്ങോട്ട് വന്നപ്പോൾ കൈകൾ തമ്മിൽ ആയിരുന്നു പരസ്പരം പിടിച്ചിരുന്നതെങ്കിൽ ഇപ്പോൾ എന്റെ കയ്യിൽ തൂങ്ങിയാണ് എന്റെ പെണ്ണ് നടക്കുന്നത്.
അല്ല അതൊരു വല്ലാത്ത ജാതി ഫീലാണ് കേട്ടോ ?❤️
ഞങ്ങൾ രണ്ടാളും അങ്ങനെ നടക്കുമ്പോഴാണ് കറക്റ്റായിട്ട് മേഘ മിസ്സിന്റെ മുന്നിൽ തന്നെ ചെന്ന് കേറി കൊടുത്തത്.
സ്വിച്ച് ഇട്ടതുപോലെ ഞങ്ങളിരുവരും പരസ്പരം വിട്ടുമാറി മിസ്സിനെ നോക്കി നിന്നു.
ഞങ്ങൾക്കരികിലേക്ക് നടന്നു വരുന്ന മിസ്സിനെ ഭയത്തോടെ നോക്കി നിൽക്കുന്ന അഞ്ജലിയെ കണ്ട് എനിക്ക് ചിരി വരുന്നുണ്ടായിരുന്നു എങ്കിലും ഒരു പേടി എനിക്കും ഉണ്ടായിരുന്നു
💬 Comments
View all comments