0%

Chapter Title : ❤️സഖി 5❤️ [സാത്താൻ?]

Author : Kambikathakal Read All Parts 1.1K

?

ഞങ്ങൾക്ക് അടുത്തെത്തിയ മിസ്സ്‌ ഞങ്ങളോടായി സംസാരിച്ചു തുടങ്ങി.

മിസ്സ്‌ : ആഹാ എന്താ പ്രണയജോഡികൾ രണ്ടാളും അങ്ങ് വിട്ടുമാറിയത്. ഒട്ടിപിടിച്ചു തന്നെ നടന്നോടായിരുന്നോ?

പറഞ്ഞാൽ കേൾക്കാൻ പറ്റില്ലല്ലേ കുട്ടികളെ നിങ്ങൾക്ക് ?

ഞാൻ : മിസ്സേ അത് പിന്നെ....

മിസ്സ്‌ : നീ മിണ്ടാതിരിക്ക് വിച്ചു ഞാൻ അഞ്ജലിയോട് ആണ് ചോദിക്കുന്നത്.

അഞ്ചു നിനക്കറിയാവുന്നതല്ലേ ആരേലും പറഞ്ഞു നിന്റെ അച്ഛൻ അറിഞ്ഞാൽ എന്താ സംഭവിക്കുക എന്ന്?

അഞ്ജലി : സോറി മിസ്സേ ഞങ്ങൾ ചുമ്മാ....?

മിസ്സ്‌ : ചുമ്മാ അവസാനം ആരേലും അറിഞ്ഞാൽ പിന്നെ ഇതിനു കൂട്ടുനിന്നതിനു എനിക്കും കിട്ടും

ഞാൻ : മിസ്സേ അതിനിപ്പോൾ എന്താ ഇവിടെ സംഭവിച്ചേ? ആരും കണ്ടില്ലല്ലോ?

മിസ്സ്‌ : വിച്ചു നിനക്കറിയില്ല ഇവളുടെ വീട്ടുകാരെ എപ്പോഴും ഇവളുടെ മേൽ ആരുടെ എങ്കിലും ഒക്കെ കണ്ണ് കാണും അതാ ഞാൻ ഇങ്ങനെ പറയുന്നേ പബ്ലിക് ആയിട്ട് ഇങ്ങനെ ഒന്നും നടക്കല്ലേ എന്ന്.

അഞ്ജലി : ഇനി ഉണ്ടാവില്ല മിസ്സേ സോറി.

മിസ്സ്‌ : സോറി ഒന്നും വേണ്ട അത്രക്ക് വലിയ തെറ്റൊന്നും അല്ല നിങ്ങൾ ഈ ചെയ്തത്.

ഞാൻ പറഞ്ഞില്ലേ എനിക്ക് നിങ്ങൾ സ്നേഹിക്കുന്നതിൽ ഒരു എതിർപ്പുമില്ല മാത്രവുമല്ല ദേ ഇവൻ എന്റെ മോനെ പോലെയാ അപ്പോൾ ഞാൻ എന്തിനാ നിങ്ങൾ സ്നേഹിക്കുന്നതിനെ എതിർക്കുന്നത്.

രണ്ടാളും പരസ്പരം മിണ്ടരുതെന്നോ കാണരുതെന്നോ ഒന്നും ഞാൻ ഒട്ട് പറയത്തുമില്ല

ഇങ്ങനെ ഒരുമിച്ച് നടക്കുന്നതിലും പ്രശ്നമില്ല പക്ഷെ ഇതുപോലെ ഒട്ടിച്ചേർന്നു നടക്കേണ്ട എന്നെ പറയുന്നുള്ളു.

ഞാൻ : എന്റെ മേഘ കുട്ടി ഒന്ന് ക്ഷമിക്ക്

💬 Comments

View all comments