Chapter Title : ❤️സഖി 5❤️ [സാത്താൻ?]
ഞാൻ : ഇല്ല മിസ്സേ ഒരിക്കലും ഞാൻ കാരണം അവൾക്ക് കരയേണ്ടി വരില്ല. ഇത് ഞാൻ എന്റെ അമ്മക്ക് തരുന്ന വാക്കാ പോരെ ?
മിസ്സ് : മതി...
അപ്പോൾ ഞങ്ങൾ നാളെ തന്നെ അങ്ങോട്ട് മാറട്ടെ. ഹോസ്റ്റലിലെ ഊള ഫുഡ് മടുത്തു.
ഞാൻ : നാളെ വേണ്ട മിസ്സേ മറ്റെന്നാൾ മതി. നാളെ അവിടെ ഒക്കെ ഒന്ന് ക്ലീൻ ആക്കാൻ ജോലിക്കാർ വരും.
മിസ്സ് : എന്നാൽ അങ്ങനെ ആവട്ടെ.
എന്ന പൊക്കോ പോയി ക്ലാസ്സിൽ കയറ്.
ഞാൻ : ആ മിസ്സേ പറയാൻ വിട്ടുപോയി ഇന്ന് ഞാൻ ക്ലാസ്സിൽ കയറില്ല കേട്ടോ.
മിസ്സ് : വീണ്ടും തുടങ്ങുവാണോ വിച്ചു.
ഞാൻ : അല്ല മിസ്സേ ഹബീബിന്റെ ബാപ്പ ഹോസ്പിറ്റലിൽ ആണ് ഒന്ന് കാണാൻ പോണം അതാ
മിസ്സ് : ആണോ എന്തുപറ്റിയതാ?
ഞാൻ : ആക്‌സിഡന്റ് ആയതാ. കുഴപ്പമൊന്നുമില്ല എന്നാലും ഒന്ന് പോവണ്ടേ അതാ
മിസ്സ് : ആ ശെരി പൊക്കോ. ആഷിക്കും കൂടെ ഉണ്ടാവുമല്ലേ?
ഞാൻ : ആ ഉണ്ട്.
മിസ്സ് : ആ അത് പിന്നെ അങ്ങനെ ആണല്ലോ.
എന്നാൽ പിന്നെ നിങ്ങൾ പോയിട്ടൊക്കെ വാ .
ഞാൻ : മിസ്സേ ഒന്ന് പറഞ്ഞേക്കുവോ അവളോട് ??
മിസ്സ് : അവസാനം നീ എന്നെകൊണ്ട് വേറെ എന്തേലും ഒക്കെ ചെയ്യാൻ പറയുവോട ?
ഞാൻ : വേറെ ആരാ മിസ്സേ സപ്പോർട്ട് ചെയ്യാൻ അതല്ലേ ?
മിസ്സ് : മ്മ് ശെരി ശെരി മക്കൾ ചെല്ല്.
മിസ്സിനോട് പറഞ്ഞശേഷം ഞങ്ങൾ ഇറങ്ങി.
💬 Comments
View all comments