0%

Chapter Title : ❤️സഖി 5❤️ [സാത്താൻ?]

Author : Kambikathakal Read All Parts 1.1K

അഞ്ജലിയോട് പറയാതെ പോവുന്നതിൽ ഒരു ദുഖമൊക്കെ ഉണ്ടെങ്കിലും കൂട്ടുകാരന്റെ ആവശ്യത്തിന് മുന്നിൽ അതൊന്നും ഒന്നുമല്ലല്ലോ.

പിന്നെ അവൾക്കും അതിൽ കുഴപ്പമുണ്ടാകാൻ സാധ്യതയില്ല.

പത്തുമണിയോടെ കോളേജിൽ നിന്നും ഇറങ്ങിയ ഞങ്ങൾ അത്യാവശ്യം കുറച്ചു ഫ്രൂട്ട്സ് ഒക്കെ വാങ്ങി ഹോസ്പിറ്റലിലേക്ക് പോയി.

ഹോസ്പിറ്റലിൽ ചെന്ന് ഹബീബിന്റെ ബാപ്പയുടെ അടുത്ത് കുറച്ചു നേരം ചിലവഴിച്ചശേഷം ഞാൻ ജൂലിയെ ഒന്ന് കാണാൻ ഓഫീസിലേക്ക് പോയി.

ഞാൻ : അകത്തേക്ക് വരാവോ മാഡം ?

ജൂലി : ആ എത്തിയോ കേറിവാ സാറേ.

ഞാൻ : ഓ അവളുടെ ഒരു സാറേ വിളി?

ജൂലി : ഞാൻ പറഞ്ഞില്ലേ പുറത്തുവെച്ചു വേണേൽ പേര് വിളിക്കാം പക്ഷെ ഇവിടെ സാറേന്നെ വിളിക്കു അതിനിപ്പോൾ എന്തൊക്കെ പറഞ്ഞാലും കാര്യമില്ല ?

ഞാൻ : ആ എന്തോ വിളിക്ക്. അല്ല മോളെ കുറെ ആയല്ലോ വീട്ടിലേക്കൊക്കെ കണ്ടിട്ട് അമ്മ പരാതി പറയുന്നുണ്ട് നിനക്ക് ഇപ്പൊ തീരെ സമയം ഇല്ല എന്നൊക്കെ

ജൂലി : അതുപിന്നെ വേറെ കുറച്ചു തിരക്കുകൾ ആയിപ്പോയി അതാ. ഞാൻ വരുന്നുണ്ടെന്ന് അമ്മയോട് പറഞ്ഞേക്ക് കേട്ടോ.

ഞാൻ : ആ അല്ല മോളെ നിനക്ക് വല്ല ചെക്കന്മാരും സെറ്റ് ആയോ?

ജൂലി : ഇ.... ഇല്ല.. എന്താ സാർ അങ്ങനെ ഒരു ചോദ്യം?

ഞാൻ : അല്ല ആ കഴുത്തിലെ പാട് കണ്ടിട്ട് ചോദിച്ചതാ. എന്താണ് വല്ല ഉഡായിപ്പിലും ചെന്ന് ചാടിയോ സത്യം പറ?

ജൂലി : അ അത്... അത് എന്തോ പ്രാണിയോ മറ്റോ കടിച്ചത് ആണ് അല്ലാതെ വേറെ ഒന്നുമില്ല.

പിന്നെ അങ്ങനുള്ള

💬 Comments

View all comments