Chapter Title : ❤️സഖി 6❤️ [സാത്താൻ?]
എന്റെ മുഖത്തേക്ക് വീണ ജാലകണികകൾ.
പ്രതീക്ഷിക്കാതെ മേത്തു വെള്ളം വീണപ്പോൾ ഞാൻ ഒന്ന് ഞെട്ടി എങ്കിലും അത് പുറമെ കാണിക്കാതെ തന്നെ ഞാൻ അവർ രണ്ടാളോടും സംസാരിക്കാൻ തുടങ്ങി.
ഞാൻ : എന്താ അച്ഛാ... ഒന്ന് ശ്രദ്ധിക്കണ്ടേ എന്റെ മേൽ മുഴുവനും വെള്ളം ആയി.
അച്ഛൻ : ശ്രദ്ധിച്ചു തന്നെയാണ് ഒഴിച്ചത് ?
ഞാൻ : എന്നിട്ടാണോ എന്റെ മേൽ മുഴുവനും ആയത്
അച്ഛൻ : അതാ പൊട്ടാ പറഞ്ഞത് ശ്രദ്ധിച്ചു തന്നെയാണ് നിന്റെ മുകളിലേക്ക് ഒഴിച്ചതെന്ന്.
ഞാനോർത്തു എന്റെ മകന്റെ മേത്തു വല്ല ബാധയും കയറിക്കാണും എന്ന്.
ഒന്നുമില്ലേലും ഇവിടെ ഞങ്ങൾ രണ്ടാൾക്കാർ നിൽക്കുന്നതെലും ഒന്ന് ശ്രദ്ധിക്കണ്ടേ?
ഞാൻ : ?? അത് പിന്നെ ഞാൻ ഓരോന്ന് ആലോചിച്...
അച്ഛൻ : ഓ പറയുന്നത് കേട്ടാൽ തോന്നും എന്തോ ഭരിച്ച കാര്യങ്ങളൊക്കെ ആലോചിച്ചു നടക്കുവാ എന്ന്....
ആ പെങ്കൊച്ചിനെ ആലോചിച് നടക്കുവല്ലാരുന്നോ ?
ഞാൻ : ഏയ് ഞാനോ ഒന്ന് പോ അച്ഛാ ?
അച്ഛൻ : മോനെ മതി കൂടുതൽ അങ്ങ് കിടന്നുരുളണ്ട എല്ലാം മനസ്സിലായി കേട്ടോ... ഒന്നുമില്ലേലും നിന്നെക്കാൾ ഒരുപാട് ഓണം കൂടുതൽ ഉണ്ടതല്ലെടാ ഞാൻ.
ഞാൻ :????
അമ്മ : മതി എന്റെ കുഞ്ഞിനെ കളിയാക്കിയത് നീ വാ മോനെ പോയി ഒന്ന് ഫ്രഷ് അയേച്ചും വാ അമ്മ കഴിക്കാൻ എടുക്കാം
ഞാൻ : അതാണ് ? അമ്മക്ക് മാത്രേ എന്നോട് സ്നേഹമുള്ളൂ അച്ഛൻ എപ്പോഴും എങ്ങനെ മനുഷ്യനെ കളിയാക്കാം എന്ന് ആലോചിച്ചാണ് നടക്കുന്നത് ?
അച്ഛൻ :അത് പിന്നെ നീ എനിക്കതിനുള്ള എന്തേലും കാരണം ഉണ്ടാക്കി തരുന്നത്കൊണ്ട് കൂടുതൽ ആലോചിച് കഷ്ടപ്പെടേണ്ടി വരാറില്ല ?
ഞാൻ : അച്ഛാ.... അമ്മയെ കണ്ട് പഠിക്കാൻ നോക്ക്. മക്കൾ കേറി വരുമ്പോൾ തന്നെ കളിയാക്കാതെ വല്ലതും കഴിക്കാൻ കൊടുക്കാൻ ആണ് നോക്കേണ്ടത് ആദ്യം തന്നെ
അമ്മ : അയ്യോ അതൊന്നും കൊണ്ടല്ല എന്റെ കുഞ്ഞൻ എന്തോ ഭരിച്ച കാര്യങ്ങളൊക്കെ ആലോചിച്ചു ക്ഷീണിച്ചു വന്നതല്ലേ അതാ ഫ്രഷ് ആയി വല്ലതും കഴിക്കാൻ പറഞ്ഞത് ?
ഞാൻ
💬 Comments
View all comments