0%

Chapter Title : ❤️സഖി 6❤️ [സാത്താൻ?]

Author : Kambikathakal Read All Parts 619

മറച്ചുവെക്കാതെ തന്നെ കോ ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന അച്ഛനോടായി ഞാൻ ചോദിച്ചു തുടങ്ങി.

ഞാൻ : എന്താ അച്ഛാ.... എന്താ പ്രശ്നം?

അച്ഛൻ : പ്രേശ്നവോ ഒന്നുല്ലടാ

ഞാൻ : അത് കള ഒന്നുമില്ലേലും ആദ്യമായൊന്നും അല്ലല്ലോ മാധവൻ സാറേ ഞാൻ കാണുന്നത് കാര്യം പറയുന്നേ...

അച്ഛൻ : അത്... അത് മോനെ നിന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ തന്നെയാണ് ഞാൻ ഈ രാത്രിയിൽ നിന്നെയും വിളിച്ചിറങ്ങിയത്.

പക്ഷെ അത് നിന്നോട് പറഞ്ഞാൽ അവർ നിന്നെയും എന്തേലും ചെയ്യുമോ എന്നൊരു പേടി അതാ അച്ഛൻ ഒന്നും പറയാത്തത്.

ഞാൻ : ആര് എന്ത് ചെയ്യുമെന്ന് ?അച്ഛൻ എന്തൊക്കെയാ ഈ പറയുന്നത് എനിക്കൊന്നും സംഭവിക്കത്തില്ല കാര്യം പറ.

അച്ഛൻ : അത് മോനെ... നിനക്കറിയാല്ലോ ജയദേവന്റെ കാര്യം അവൻ ഈ ഇടയായി കമ്പനിയിൽ ഒരുപാട് തിരുമറികൾ നടത്തിയിട്ടുള്ളതായി എന്റെ ശ്രദ്ധയിൽ പെട്ടിരുന്നു.

അത് ഞാൻ അവനോട് ചോദിച്ചിരുന്നു എങ്കിലും പലതും പറഞ്ഞു ഒഴിഞ്ഞുമാറുകയാണ് അവൻ ചെയ്തത്.

പക്ഷെ ഇപ്പോൾ അവൻ ഓരോ ആവശ്യങ്ങളുമായിട്ട് വരാൻ തുടങ്ങി.

(ജയദേവൻ അച്ഛന്റെ ഏറ്റവും ഇളയ സഹോദരൻ ആണ്. കൂടപ്പിറപ്പാണ് എന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല അച്ഛനെയും ചെറിയച്ഛനെയും പോലെയൊന്നുമല്ലായിരുന്നു അയാളുടെ സ്വഭാവം. സ്വന്തം താല്പര്യങ്ങൾക്കും ലാഭത്തിനും വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത സ്വഭാവം. എന്നെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ അത് എതിർത്തത് തന്നെ ഇയാളായിരുന്നു. തീർത്തും ഒരു അസുരൻ സ്വന്തം സ്വാർത്ഥതക്ക് വേണ്ടി കൂടപ്പുറപ്പുകളെ പോലും ഇല്ലാതാക്കാൻ മടിയില്ലാത്തവൻ ആണ് അയാൾ എന്ന് എനിക്ക് പണ്ടേ അറിയാമായിരുന്നു. അത് വഴിയേ പറയാം )

💬 Comments

View all comments