Chapter Title : ❤️സഖി 6❤️ [സാത്താൻ?]
തന്നെ അവന്മാർ എന്നെ ടൂർ പോകാൻ നിർബന്ധിച്ചുകൊണ്ടേ ഇരുന്നു.
അങ്ങനെ ഇരിക്കെ ഒരു ദിവസം എന്റെ വീട്ടിൽ..
ആഷിക് : അളിയാ അവസാന വർഷം ആണ് ചിലപ്പോൾ ഇനി മറ്റുള്ളവരെ ഒന്നും കാണാൻ പോലും കിട്ടിയെന്ന് വരില്ല അതുകൊണ്ട് പോവാടാ...
ഞാൻ : എടാ നിങ്ങൾ പൊക്കോ എനിക്ക് അങ്ങനെ വരാൻ പറ്റില്ല കുറച്ചു പ്രോബ്ലെംസ് ഉണ്ട് അതൊക്കെ ഒന്ന് സെറ്റ് ആക്കിയാൽ മാത്രേ എനിക്ക് മനസ്സമാധാനം കിട്ടു അതാ.
ഹബീബ് : ഞങ്ങൾക്ക് അറിയാത്ത എന്ത് പ്രോബ്ലം ആണ് നിനക്കുള്ളത് അത് കൂടി പറ
ഞാൻ : എടാ ഞാൻ പറയാം.... എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട്.
ആഷിക് : ശെരി... എന്തായാലും ഇത്രയും നാൾ എല്ലായിടത്തും ഒരുമിച്ചല്ലേ പോയത്?
നീ വരുന്നില്ലേ ഞങ്ങളും പോവുന്നില്ല എന്താ ഹബീബെ?
ഹബീബ് : അത് ശെരിയാ നമുക്കും പോവണ്ട
ഞാൻ : നിങ്ങൾ പൊക്കോ അവളുമാർ ഒരുപാട് ആഗ്രഹിക്കുന്നുണ്ടാവും നിങ്ങളുടെ കൂടെ നടക്കാൻ എന്റെ സിറ്റുവേഷൻ അതായതുകൊണ്ടാ അല്ലേൽ ഞാനും വന്നേനെ
ആഷിക് : ആയിക്കോട്ടെ പക്ഷെ നീയില്ലാതെ ഞങ്ങൾ പോവുന്നില്ല
ഞാൻ : ഡാ..
ഹബീബ് : ഒരു ഡായും ഇല്ല പോണില്ല അത്രതന്നെ ?
അങ്ങോട്ടേക്ക് അപ്പോൾ കയറിവന്ന അമ്മ എന്താ സംഭവം എന്ന് പോലും മനസിലാവാതെ ഞങ്ങളെ നോക്കി നിന്ന്. എന്താണ് സംഭവം എന്ന് മനസ്സിലാവാഞ്ഞിട്ടാവും പുള്ളിക്കാരി ഞങ്ങളോട് ചോദിക്കാൻ തുടങ്ങി.
അമ്മ : എന്താ മക്കളെ മൂന്നാളും കൂടെ ഒരു പരിഭവം പറച്ചിൽ?
ഞാൻ : ഏയ് ഒന്നുല്ല അമ്മേ ഞങ്ങൾ ചുമ്മാ ?
ആഷിക് : അല്ലമ്മേ കാര്യമുണ്ട് അടുത്ത ആഴ്ച കോളേജിൽ നിന്നും ടൂർ പോവുന്നുണ്ട് അവസാന വര്ഷമല്ലേ എല്ലാരും കൂടി ഒന്നടിച്ചുപൊളിക്കാം എന്നൊക്കെ കരുതി ഇരുന്നപ്പോഴാണ്
അമ്മ : എന്തുപറ്റി... ടൂർ ഉണ്ടേൽ പോണം ഇപ്പോഴല്ലേ ഇതൊക്കെ ഒന്ന് ആഘോഷിക്കാൻ പറ്റു.
ഹബീബ് : അതെല്ലേ പ്രശ്നം അമ്മയുടെ മോൻ ഇപ്പോൾ വരുന്നില്ല എന്നാ പറയുന്നേ. അപ്പോൾ പിന്നെ ഞങ്ങളും കരുതി പോവണ്ടാ എന്ന് ഇവന് ഇവിടെ എന്തൊക്കെയോ
💬 Comments
View all comments