0%

Chapter Title : ❤️സഖി 8❤️ [സാത്താൻ?]

Author : kkstories Read All Parts 270

നെഞ്ചിൽ തലചായ്ച്ചു ഇരിക്കുന്ന അഞ്ജലിയുടെ മുടിയിലൂടെ വാത്സല്യ പൂർവ്വം ഞാൻ കൈ ചലിപ്പിച്ചുകൊണ്ടേ ഇരുന്നു. എന്നും എന്റെ മാറിൽ തലചായ്ച്ചു കിടക്കാൻ ഈ പെണ്ണിനെ എനിക്ക് തന്നെ തരണേ ദൈവമേ എന്ന് മാത്രമായിരുന്നു എന്റെ ഏക പ്രാർത്ഥന.

ഞാൻ : അല്ല ഇങ്ങനെ കിടന്നാൽ ആരേലും കാണുലെ?

അഞ്ജലി : കണ്ടാൽ ഇപ്പോൾ എന്താ എന്റെ ചെക്കന്റെ നെഞ്ചിലല്ലേ ഞാൻ തല വെച്ച് കിടക്കുന്നത്. ?

ഇത്രയും നേരം ആരേലും കാണുമെന്നു പറഞ്ഞു പേടിച്ചിരുന്ന പെണ്ണിന്റെ പെട്ടന്നുള്ള ഭാവമാറ്റം എന്നെ ശെരിക്കും അത്ഭുതപ്പെടുത്തി എങ്കിലും അവൾക്കിപ്പോൾ ഏറ്റവും സുരക്ഷിതമായി ഇരിക്കാൻ സാധിക്കുന്ന സ്ഥലം എന്റെ അരികിലാണ് എന്ന് തോന്നിയത് കൊണ്ടാവാം ആ മാറ്റം പ്രകടമായത് എന്ന് ഞാൻ ഊഹിച്ചിരുന്നു.

കാറ്റിലാടി ഉലയുന്ന അവളുടെ മുടിയിഴകൾ എന്നെ മത്തുപിടിപ്പിക്കുന്നതുപോലെ. ആ ഒരു നിമിഷം എന്റെ സകല നിയന്ത്രണങ്ങളും നഷ്ടമാവുന്നത് ഞാൻ അറിഞ്ഞു. എന്റെ മുകളിലേക്ക് തല ചായ്ച്ചു കിടക്കുന്ന അവളുടെ കഴുത്തിലേക്ക് ഞാൻ ഇബടെ മുഖം അമർത്തി അവിടെ ഒന്ന് ചുംബിച്ചു. പെട്ടന്നുള്ള എന്റെ ആ പ്രവർത്തിയിൽ അവൾ ഞെട്ടി പോയിരുന്നു. അവൾ എന്നിൽ നിന്നും വിട്ടുമാറി എന്നെ ഒന്ന് നോക്കി ദേഷ്യപ്പെടുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലുംപ്രതീക്ഷിക്കാതെയുള്ള എന്റെ നീക്കത്തിൽ അവളുടെ മുഖത്ത് ഒരു ഞെട്ടൽ ഉണ്ടായിരുന്നു എങ്കിലും പ്രതീക്ഷിച്ചതിനു വിപരീതമായി ഒരു പുഞ്ചിരി ആയിരുന്നു അവളുടെ ചുണ്ടുകളിൽ തെളിഞ്ഞത്. ഒരുപക്ഷെ അവളും അതാഗ്രഹിച്ചിരിക്കണം. അത് പുറമെ കാണിക്കാനുള്ള ബുദ്ധിമുട്ട് കാരണമാവണം പെട്ടന്ന് തന്നെ പുഞ്ചിരി മാറ്റികൊണ്ട് ഒരു കപട ദേഷ്യം അവളുടെ മുഖത്ത് തെളിഞ്ഞത്.

അഞ്ജലി : എന്താ ഏട്ടാ ഞാൻ പേടിച്ചുപോയി അറിയോ ??

ഞാൻ : ഓ പിന്നെ ഇത്രക്ക് പേടിക്കാൻ മാത്രം ഇപ്പോൾ എന്താ ഇവിടുണ്ടായത് ?

അഞ്ജലി : ഒന്നും ഉണ്ടായില്ലേ ?

ഞാൻ : എന്തുണ്ടാവാൻ ഞാൻ എന്റെ പെണ്ണിനെ ഒന്ന് ഉമ്മ വെച്ച് അത്രേയുള്ളൂ അതിൽ ആർക്കേലും എന്തേലും എതിർപ്പുണ്ടോ?

അഞ്ജലി : ഉണ്ടെങ്കിൽ ?

ഞാൻ : ഉണ്ടേൽ എതിർപ്പും വെച്ചോണ്ടിരിക്കാതെയുള്ളു ഇതേ എന്റെ എന്റെ കൊച്ചാണ് അവളെ ഞാൻ ഉമ്മയും

💬 Comments

View all comments