Chapter Title : ❤️സഖി 8❤️ [സാത്താൻ?]
കാറ്റത്തു പറക്കുന്ന അവളുടെ മുടിയിഴകൾ എന്റെ മുഖത്ത് പടർന്നു കിടന്നു. എന്തോ ഒരു പ്രത്യേക സുഗന്ധം അവളുടെ മുടിയിൽ എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. ഒരു വശ്യത നിറഞ്ഞ സുഗന്ധം.
ബസിന്റെ അകത്തെ നീല വെളിച്ചത്തിൽ അവൾ കൂടുതൽ സുന്ദരിയായി കാണപ്പെട്ടു.
അവളുടെ മാൻമിഴി കണ്ണുകൾ ഒരു കാന്തിക വലയം തീർത്തുകൊണ്ട് എന്നെ അവയിലേക്ക് കൂടുതൽ ആകർഷിക്കുന്നപോലെ.
കണ്ണെടുക്കാതെ അവളെ തന്നെ നോക്കി കൊണ്ടിരിക്കുന്നത് കണ്ടിട്ടാവണം എന്താ കാര്യം എന്നറിയാൻ അവൾ കണ്ണുകൾ കൊണ്ട് തന്നെ എന്നോട് ആംഗ്യം കാണിച്ചു.
എന്റെ സാറേ ഇത്രയുമേ നേരം പിടിച്ചു നിന്ന എന്റെ മുഴുവൻ നിയന്ത്രണവും കളയും വിധമായിരുന്നു അവളുടെ കണ്ണുകൾ കൊണ്ടുള്ള ആ ചേഷ്ട ?. വളരെ കഷ്ടപ്പെട്ടിട്ടാണ് എങ്കിലും ഞാൻ എന്നെ നിയന്ത്രിച്ചുകൊണ്ട് അവളോട് സംസാരിച്ചു തുടങ്ങി.
ഞാൻ : എന്നാ ഭംഗിയാണ് പെണ്ണെ നിന്നെ കാണാൻ ?
അഞ്ജലി : അത്രയ്ക്കൊക്കെ ഉണ്ടോ ?
ഞാൻ : പിന്നില്ലാതെ എന്നെ അങ്ങ് വെളിച്ചെടുപ്പിക്കുവല്ലേ നിന്നിലേക്ക്. ഇപ്പോൾ തന്നെ എത്ര കഷ്ടപ്പെട്ടിട്ടാണ് ഞാൻ സ്വയം നിയന്ത്രിക്കുന്നത് എന്ന് നിനക്കറിയോ?
അഞ്ജലി : ഓഹോ അത്രയ്ക്ക് ഇഷ്ടാ എന്നെ? ?
ഞാൻ : പിന്നല്ലാതെ നീ എന്റെ ജീവനല്ലേ ?❤️
അഞ്ജലി : ? എന്നും ഉണ്ടാവോ എന്നോട് ഈ സ്നേഹം ?
ഞാൻ : പിന്നില്ലാതെ.... അയ്യേ എന്തിനാ ഇപ്പോൾ എന്റെ കുട്ടി കരയുന്നെ.... ശേ.. നിറുത്തിക്കെ വെറുതെ എന്നെ കൂടി ഇമോഷണൽ ആക്കല്ലേ.
അഞ്ജലി : സന്തോഷം കൊണ്ടാണ് ഏട്ടാ ? എന്നെ സ്നേഹിക്കാൻ ആരേലും ഉണ്ടാവുമെന്ന് അറിയാമായിരുന്നു എങ്കിലും ഇങ്ങനെ ജീവനായി കാണുന്ന ഒരാൾ ഉണ്ടാവുമെന്ന് കരുതിയില്ല. എന്നെ തനിച്ചാക്കില്ലല്ലോ അല്ലെ ?
ഞാൻ : ഞാൻ എന്റെ പെണ്ണിനോട് പറഞ്ഞിട്ടില്ലേ ഈ ഹൃദയത്തിനു മിടിപ്പുള്ളടുത്തോളം കാലം ഞാൻ ആയിട്ട് ഒരിക്കലും എന്റെ കൊച്ചിനെ തനിച്ചാക്കില്ല കേട്ടോ ഇത് എന്റെ വാക്കാണ്.
അഞ്ജലി : ഏട്ടാ ???????
അവളുടെ വീട്ടിലെ കഥകളൊക്കെ എന്നോട് പറഞ്ഞിട്ടുള്ളതുകൊണ്ടാവണം അവൾ അപ്പോൾ കരഞ്ഞതിന്റെ കാരണം എനിക്ക് പെട്ടന്ന് തന്നെ മനസ്സിലായത്. എന്നെ കെട്ടിപ്പിടിച്ചുകൊണ്ട്
💬 Comments
View all comments