0%

Chapter Title : ❤️സഖി 8❤️ [സാത്താൻ?]

Author : kkstories Read All Parts 268

അഞ്ജലി : ? മ്മ്മ് വെയിറ്റ് ഞാൻ വരാം.

കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൾ പതിയെ എഴുന്നേറ്റ് എനിക്ക് അരികിലേക്ക് വന്നു. ഞാൻ അവളെയും കൂട്ടി ഞങ്ങളുടെ രണ്ടു സീറ്റ്‌ മുന്നിൽ ഒഴിഞ്ഞു കിടന്ന സീറ്റിലേക്ക് ഇരുന്നു.അവൾ വിൻഡോ സൈഡിലും ഞാൻ അപ്പുറത്തും ആയിട്ടാണ് ഇരുന്നത്. ഇനി അവളെ അരികിൽ ഇരുത്തിയിട്ട് ആരേലും കണ്ടാലോ ?

ആൾടെ മുഖത്ത് നല്ല പേടിയുണ്ട്. എന്തിനാണ് ഈ കൊച്ച് ഇങ്ങനെ പേടിക്കുന്നതെന്ന് എനിക്ക് ഇപ്പോഴും അറിയത്തില്ല കേട്ടോ.

ഞാൻ :  നീ എന്തിനാ കൊച്ചേ ഇങ്ങനെ പേടിക്കുന്നത്?

അഞ്ജലി :അത് പിന്നെ ഏട്ടാ ആരേലും കണ്ടാൽ പിന്നെ അത് മതി.

എനിക്ക് എന്തോ വല്ലാത്ത ടെൻഷൻ

ഞാൻ : എന്തിനു? ഇനി ഇപ്പോൾ ആരേലും കണ്ടാൽ തന്നെ എന്താ ഞാനും എന്റെ പെണ്ണും ഒരുമിച്ച് ഇരിക്കുന്നു ? അതിനു ഇത്രക്ക് പേടിക്കാൻ ഒന്നുമില്ല കേട്ടോ ?

അഞ്ജലി : എന്നാലും മേഘ മിസ്സ്‌ എങ്ങാനും കണ്ടാൽ....

മിസ്സിന്റെ കാര്യം പറഞ്ഞപ്പോൾ എനിക്കും ചെറിയ പേടി തോന്നി. വേറെ ഒന്നും കൊണ്ടല്ല കേട്ടോ പരസ്യമായുള്ള സംസാരവും ഇരുത്താവും ഒന്നും വേണ്ടന്നാണ് ഉത്തരവ് അതാണ് കാര്യം.

പക്ഷെ ആ പേടി പുറമെ കാണിക്കാതെ തന്നെ ഞാൻ അവളോട് സംസാരിച്ചു തുടങ്ങി.

ഞാൻ : ഏയ്യ് മിസ്സ്‌ കാണാതൊന്നുമില്ല നല്ല ഉറക്കത്തിൽ ആണ് ?

അഞ്ജലി : എന്നാലും

ഞാൻ : ഒരു എന്നാലും ഇല്ല അവിടെ ഇരിക്ക് പെണ്ണെ ?

അഞ്ജലി : ? അല്ല എന്തിനാ ഇപ്പോൾ എന്നോട് ഇങ്ങോട്ട് വന്നിരിക്കാൻ പറഞ്ഞെ?

ഞാൻ : ദേ ഇങ്ങനെ കെട്ടിപ്പിടിച് ഇരിക്കാൻ എന്തെ ?❤️

അതും പറഞ്ഞുകൊണ്ട് അവളുടെ ഇടുപ്പിലൂടെ കൈകടത്തി എന്നോട് കൂടുതൽ ചേർത്തു കെട്ടിപ്പിടിച്ചിരുന്നു.ഒരു നിറഞ്ഞ പുഞ്ചിരി ആയിരുന്നു അതിനു അവളുടെ മറുപടി,എന്താണെന്ന് അറിയാത്ത ഒരു ഭവമായിരുന്നു അവളിൽ അപ്പോൾ പ്രകടമായത് സന്ദോഷമാണോ സ്നേഹമാണോ അതോ വാത്സല്യം ആണോ എന്ന് ഉറപ്പിച്ചു പറയാനാവാത്ത ഒരു ഭാവം അവളുടെ മുഖത്ത് നിറഞ്ഞു.

അവൾ എന്നോട് ചേർന്ന് എന്റെ തോളിൽ തലചായ്ച്ചു കിടന്നു.

💬 Comments

View all comments