Chapter Title : ❤️സഖി 8❤️ [സാത്താൻ?]
: എന്നാലും
ഞാൻ : ഒരു എന്നാലും ഇല്ല അവിടെ ഇരിക്ക് പെണ്ണെ ?
അഞ്ജലി : ? അല്ല എന്തിനാ ഇപ്പോൾ എന്നോട് ഇങ്ങോട്ട് വന്നിരിക്കാൻ പറഞ്ഞെ?
ഞാൻ : ദേ ഇങ്ങനെ കെട്ടിപ്പിടിച് ഇരിക്കാൻ എന്തെ ?❤️
അതും പറഞ്ഞുകൊണ്ട് അവളുടെ ഇടുപ്പിലൂടെ കൈകടത്തി എന്നോട് കൂടുതൽ ചേർത്തു കെട്ടിപ്പിടിച്ചിരുന്നു.ഒരു നിറഞ്ഞ പുഞ്ചിരി ആയിരുന്നു അതിനു അവളുടെ മറുപടി,എന്താണെന്ന് അറിയാത്ത ഒരു ഭവമായിരുന്നു അവളിൽ അപ്പോൾ പ്രകടമായത് സന്ദോഷമാണോ സ്നേഹമാണോ അതോ വാത്സല്യം ആണോ എന്ന് ഉറപ്പിച്ചു പറയാനാവാത്ത ഒരു ഭാവം അവളുടെ മുഖത്ത് നിറഞ്ഞു.
അവൾ എന്നോട് ചേർന്ന് എന്റെ തോളിൽ തലചായ്ച്ചു കിടന്നു. കാറ്റത്തു പറക്കുന്ന അവളുടെ മുടിയിഴകൾ എന്റെ മുഖത്ത് പടർന്നു കിടന്നു. എന്തോ ഒരു പ്രത്യേക സുഗന്ധം അവളുടെ മുടിയിൽ എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. ഒരു വശ്യത നിറഞ്ഞ സുഗന്ധം.
ബസിന്റെ അകത്തെ നീല വെളിച്ചത്തിൽ അവൾ കൂടുതൽ സുന്ദരിയായി കാണപ്പെട്ടു.
അവളുടെ മാൻമിഴി കണ്ണുകൾ ഒരു കാന്തിക വലയം തീർത്തുകൊണ്ട് എന്നെ അവയിലേക്ക് കൂടുതൽ ആകർഷിക്കുന്നപോലെ.
കണ്ണെടുക്കാതെ അവളെ തന്നെ നോക്കി കൊണ്ടിരിക്കുന്നത് കണ്ടിട്ടാവണം എന്താ കാര്യം എന്നറിയാൻ അവൾ കണ്ണുകൾ കൊണ്ട് തന്നെ എന്നോട് ആംഗ്യം കാണിച്ചു.
എന്റെ സാറേ ഇത്രയുമേ നേരം പിടിച്ചു നിന്ന എന്റെ മുഴുവൻ നിയന്ത്രണവും കളയും വിധമായിരുന്നു അവളുടെ കണ്ണുകൾ കൊണ്ടുള്ള ആ ചേഷ്ട ?. വളരെ കഷ്ടപ്പെട്ടിട്ടാണ് എങ്കിലും ഞാൻ എന്നെ നിയന്ത്രിച്ചുകൊണ്ട് അവളോട് സംസാരിച്ചു തുടങ്ങി.
ഞാൻ : എന്നാ ഭംഗിയാണ് പെണ്ണെ നിന്നെ കാണാൻ ?
അഞ്ജലി
💬 Comments
View all comments