0%

Chapter Title : ❤️സഖി 8❤️ [സാത്താൻ?]

Author : kkstories Read All Parts 710

: അത്രയ്ക്കൊക്കെ ഉണ്ടോ ?

ഞാൻ : പിന്നില്ലാതെ എന്നെ അങ്ങ് വെളിച്ചെടുപ്പിക്കുവല്ലേ നിന്നിലേക്ക്. ഇപ്പോൾ തന്നെ എത്ര കഷ്ടപ്പെട്ടിട്ടാണ് ഞാൻ സ്വയം നിയന്ത്രിക്കുന്നത് എന്ന് നിനക്കറിയോ?

അഞ്ജലി : ഓഹോ അത്രയ്ക്ക് ഇഷ്ടാ എന്നെ? ?

ഞാൻ : പിന്നല്ലാതെ നീ എന്റെ ജീവനല്ലേ ?❤️

അഞ്ജലി : ? എന്നും ഉണ്ടാവോ എന്നോട് ഈ സ്നേഹം ?

ഞാൻ : പിന്നില്ലാതെ.... അയ്യേ എന്തിനാ ഇപ്പോൾ എന്റെ കുട്ടി കരയുന്നെ.... ശേ.. നിറുത്തിക്കെ വെറുതെ എന്നെ കൂടി ഇമോഷണൽ ആക്കല്ലേ.

അഞ്ജലി : സന്തോഷം കൊണ്ടാണ് ഏട്ടാ ? എന്നെ സ്നേഹിക്കാൻ ആരേലും ഉണ്ടാവുമെന്ന് അറിയാമായിരുന്നു എങ്കിലും ഇങ്ങനെ ജീവനായി കാണുന്ന ഒരാൾ ഉണ്ടാവുമെന്ന് കരുതിയില്ല. എന്നെ തനിച്ചാക്കില്ലല്ലോ അല്ലെ ?

ഞാൻ : ഞാൻ എന്റെ പെണ്ണിനോട് പറഞ്ഞിട്ടില്ലേ ഈ ഹൃദയത്തിനു മിടിപ്പുള്ളടുത്തോളം കാലം ഞാൻ ആയിട്ട് ഒരിക്കലും എന്റെ കൊച്ചിനെ തനിച്ചാക്കില്ല കേട്ടോ ഇത് എന്റെ വാക്കാണ്.

അഞ്ജലി : ഏട്ടാ ???????

അവളുടെ വീട്ടിലെ കഥകളൊക്കെ എന്നോട് പറഞ്ഞിട്ടുള്ളതുകൊണ്ടാവണം അവൾ അപ്പോൾ കരഞ്ഞതിന്റെ കാരണം എനിക്ക് പെട്ടന്ന് തന്നെ മനസ്സിലായത്. എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് നെഞ്ചിൽ തലചായ്ച്ചു ഇരിക്കുന്ന അഞ്ജലിയുടെ മുടിയിലൂടെ വാത്സല്യ പൂർവ്വം ഞാൻ കൈ ചലിപ്പിച്ചുകൊണ്ടേ ഇരുന്നു. എന്നും എന്റെ മാറിൽ തലചായ്ച്ചു കിടക്കാൻ ഈ പെണ്ണിനെ എനിക്ക് തന്നെ തരണേ ദൈവമേ എന്ന് മാത്രമായിരുന്നു എന്റെ ഏക പ്രാർത്ഥന.

ഞാൻ : അല്ല ഇങ്ങനെ കിടന്നാൽ ആരേലും കാണുലെ?

അഞ്ജലി : കണ്ടാൽ ഇപ്പോൾ എന്താ എന്റെ

💬 Comments

View all comments